Monday, September 13, 2010

പ്രകൃതി നിയമം

നല്ലൊരു ചാലഞ്ച്‌.

ഒരു മാസത്തിലധികമായി നെറ്റിലെത്തിയിട്ട്‌.
അതു കൊണ്ടു പ്രത്യേകിച്ചൊന്നും എഴുതാന്‍ തോന്നുന്നില്ല.
നസ്‌ലാന്റെ ബ്ലോഗു നോക്കിയപ്പോഴാണ്‌ ആറു വാചകത്തിലെഴുതുന്ന 
ഒരു സോഷ്യല്‍ നെറ്റ്‌ വര്‍ക്കു കണ്ടത്‌.

നസ്‌ലയുടെ സിക്സ് സെന്റന്‍സ്   
(എന്തും ആറു വാക്യത്തില്‍ പ്രകാശിപ്പിക്കുക).
നല്ലൊരു ചാലഞ്ച്‌.
ഞാനും ഒന്നു ശ്രമിക്കട്ടെ!



=========================================================
പ്രകൃതി നിയമം

കൊക്കൂണിനകത്തു നിന്നും ശലഭം പിറക്കുന്നതു ഇത്രമാത്രം സാഹസികമായാണെന്നു ഊഹിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.
പ്യൂപ്പയിലെ ചെറിയ ഒരു സുഷിരത്തിലൂടെ വളരെ പ്രയാസപ്പെട്ടു വളരെ നേരിയ അനക്കത്തിലൂടെ അതു പുറത്തേക്കു വരുമ്പോള്‍ അനുഭവിക്കുന്ന പ്രയാസവും വേദനയും ഊഹിക്കാനാവുന്നുണ്ട്‌.


അതു കണ്ടു വിഷമം സഹിക്കാനാവാതായപ്പോഴാണ്‌ ഒരു കത്രികയെടുത്തു കൊക്കൂണ്‍ വെട്ടിത്തുറന്നു ശലഭത്തെ പുറത്തെടുത്തത്‌.
പക്ഷെ ശരീരത്തിലെ പശ പോലുള്ള ഒരു ദ്രവം ഉണങ്ങി ഒട്ടിപ്പിടിച്ചു അനങ്ങാന്‍ കഴിയാതെ ഇത്തിരി നേരം പിടഞ്ഞവസാനം അതു ചത്തു പോയി.
ആ കുറ്റബോധത്തോടെ നിരാശയായി ഇരുന്നപ്പോഴാണു മള്‍ബറിയുടെ മറ്റൊരു കൊമ്പിലെ കൊക്കൂണിനകത്തു നിന്നും ഇതുപോലെത്തന്നെ സമയമെടുത്ത്‌ പശയൊക്കെ കൊക്കൂണില്‍ വടിച്ചു തുടച്ചു വൃത്തിയായി ഇടുങ്ങി ഇടുങ്ങി പുറത്തു വന്ന ഒരു ശലഭം ചിറകു വിരിച്ചു പറന്നു പോകുന്നതു കണ്ടത്‌.

“ഉമ്മീ ഈ ഹോം വര്‍ക്ക്‌ ഒന്നു ചെയ്തു തരുമോ” എന്നു ചോദിച്ചു അടുത്തു വന്ന മകനോടു അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എത്ര പ്രയാസമാണെങ്കിലും അതവനവന്‍ തന്നെ ചെയ്യുന്നതാണു പ്രകൃതി നിയമം എന്നു പറഞ്ഞതവനോടുള്ള സ്നേഹക്കുറവു കൊണ്ടല്ലെന്നവനെന്നു മനസ്സിലാവും?.
==============================================================



30643

5 comments:

സാബി said...

എന്തും ആറു വാക്യത്തില്‍ പ്രകാശിപ്പിക്കുക.
നല്ലൊരു ചാലഞ്ച്‌.
ഞാനും ഒന്നു ശ്രമിക്കട്ടെ!

kichu / കിച്ചു said...

ആറ് വാചകത്തിലെ പ്രകൃതി നിയമം കൊള്ളാം :)

ആര്‍ബി said...

കൊള്ളാം...

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം...

C.K.Samad said...

good effort......