Tuesday, July 07, 2009

പർദ്ദ


ർദ്ദയാണത്രേ പെണ്ണിന്റെ അസ്വാതന്ത്യം?
പർദ്ദയാണത്രേ ആഗോളതാപനത്തിനുത്തരവാദി?
പർദ്ദയാണത്രേ സ്ത്രീ മോചനത്തിനെതിര്?
പർദ്ദയാണത്രേ അനാരോഗ്യത്തിനു കാരണം?.

ശൈക്ക ലുബ്നയുടെ പർദ്ദയണിഞ്ഞു തന്നെയുള്ള ആ
ഐ.ടി കുതിപ്പുകള്‍ വായിച്ചറിഞ്ഞതു ഞാൻ മറക്കുകയാണ്‌.
മുൻപ്‌ എഴുതിയതും വായിച്ചവരും എന്നെ വേട്ടയാടുമ്പോൾ
പൊതുവഴിയിൽ പർദ്ദ എനിക്കഭയമാകുന്നുവെന്നു
സുരയ്യയാവുന്നതിന്റെ പത്തുകൊല്ലം മുൻപെഴുതിയ
മാധവിക്കുട്ടിയെ ഞാൻ മറക്കുകയാണ്‌.

ആട ആഡംബരത്തിനുടുക്കാനല്ല ,
ശരീരസംരക്ഷണത്തിനും കൂടിയാണെന്നു
പഠിപ്പിച്ച കല്യാണിടീച്ചറെ ഞാൻ മറക്കുകയാണ്‌!.

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത
ദുശ്ശാസനനനോടു ഞാൻ ക്ഷമിക്കാം.
എന്തെന്നാൽ നീ ഒരാണായിരുന്നു.
നിന്റെ കണ്ണിൽ കത്തുന്ന കാമമുണ്ടായിരുന്നു.
നിനക്കു മാത്രമല്ല കൗരവസഭയിൽ
ചുണ്ടു നനച്ച് അതു കാണാനിരുന്ന സകലർക്കും.

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കാത്ത!
പർദ്ദക്കാരുമിന്നാരേയും മതം കൊലക്കു വിധിച്ചിട്ടില്ലെന്നു
മനസ്സിലാക്കാൻ മാത്രം ബുദ്ധിവളരാത്ത
എന്റെ സ്വന്തം അംഗനകളോടുമാത്രമാണെന്റെ അമർഷം.

ജീവനോടെ ചിതയിലേക്കു കുന്തത്തില്‍ കുത്തിയിട്ട രൂപിലും
തിരുവസ്ത്രമുപേക്ഷിച്ചപ്പോള്‍ ശിരമുണ്ഡനം ചെയ്ത കന്യയിലും
വാവിട്ട ഒരു പെണ്ണിന്റെ ഉള്ളൊട്ടുമീ ഫെന്മിനിസ്റ്റുകള്‍ കണ്ടില്ല.
അല്ലേല്‍അറിഞ്ഞിട്ടും അറിയാതെ പക പര്‍ദ്ദക്കു നേരെ മാത്രം!

മദര്‍സുപ്പീരിയറും നണും അണിയുന്നതും ഇതേ തയ്യല്‍,
പക്ഷെ പര്‍ദ്ദ കീറുന്നതല്ലേ “ക്ലീഷേ”,
ഒരു മതത്തെ മാത്രം നാറ്റിക്കാമന്നതല്ലേ ലക്ഷ്യം!

ഫെമിനിസത്തിന്റെ മെഡലു കിട്ടാൻ ഇഷ്ടപ്പെട്ട വസ്തം ചീന്തി,
ആണിനൊരു കാഴച്ചക്കണിയായി, ഒരു മോഡലായ്‌ നിൽക്കാൻ,
ബ്ലോഗിലാരൊക്കെ എഴുതി നിറച്ചാലും, ആ വഴിക്കു ഞാനില്ല.
ഞാനിത്തരം ഫെമിനിസ്റ്റല്ല. ഹ്യൂമനിസ്റ്റെന്നെന്നെ വിളിച്ചോളൂ..

പർദ്ദയുടെ പിറകെ കൂടിയ പെണ്ണേ പേടിക്കണം നിന്നെയും !.
ഹോർമ്മോണിന്റെ തുലാസൊന്നപ്പുറം ചാഞ്ഞാൽ
നീയുമൊരവനല്ലേ!