Wednesday, October 01, 2008

മദ്യം ഫാഷനാക്കുന്നതിനെതിരെ.


ഈയടുത്ത ദിവസം മലപ്പുറത്തെ ഒരു പ്രമുഖ ഹോട്ടലിന്നു മുന്നിലൊരാള്‍ തൊട്ടടുത്ത ടെലഫോണ്‍ പോസ്റ്റില്‍ പിടിച്ചു ആടിയായി നില്‍ക്കുന്നു.വീഴുന്നു, വീണ്ടും ശക്തിസംഭരിച്ചു എഴുന്നേറ്റു നില്‍ക്കുന്നു. പിന്നെയും വീഴുന്നു.
വഴിക്കാഴ്ച്ച കണ്ട ജനം പരിഹാസച്ചിരി പാസ്സാക്കി നടന്നു നീങ്ങുന്നു.
ഒരു മദ്യപന്‍റെ ലീലകളായി മാത്രമേ ജനം കണക്കിലെടുത്തുള്ളൂ.
പിറ്റേന്നു പത്രം കിട്ടിയപ്പോഴാണു മനസ്സിലായത്.
അയാള്‍ മദ്യപിച്ചതല്ലായിരുന്നെന്നും. രോഗബാധിതനായതാണെന്നും കുറച്ചധികം സമയം ചികിത്സയോ പരിചരണമോ കിട്ടാതെ കിടന്ന അയാള്‍ ചോര ശര്‍ദ്ദിച്ചു സംഭവസഥലത്തു വെച്ചു തന്നെ മരണപ്പെട്ടെന്നും..
അതൊരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്നെന്നും.

ഈ സംഭവം നടക്കുന്നതിന്‍റെ തൊട്ടടുത്ത് കലക്ട്രേറ്റു പടിക്കല്‍
മദ്യ വിരുദ്ധസമിതിയുടെ മാസങ്ങള്‍ പിന്നിട്ട ഒരു സത്യാഗ്രഹം നടക്കുന്നുണ്ടായിരുന്നു.
മദ്യപാനികളുടെ ചെയ്തികള്‍ ഒരിക്കലും മദ്യമുപയോഗിക്കാത്തവരെപ്പോലും ബാധിക്കുന്നതെങ്ങനെയെന്നു അവര്‍ പറഞ്ഞു തരാതെ തന്നെ എനിക്കു മനസ്സിലായി.

No comments: