Tuesday, October 28, 2008

ലക്ഷ്മണന്റെ ഊര്‍മ്മിള

പ്രവാസിയുടെ പെണ്ണിനെപ്പറ്റി പറയുമ്പോള്‍
നിന്റെ വക്രിച്ച ചുണ്ടിലെനെന്തേ എന്നും ഒരു പരിഹാസത്തിന്റെ കോംവെട്ട്‌?.

അവള്‍ക്കു നഷ്ടം വേഴ്ച്ചകള്‍ മാത്രമെന്നു വിധിയെഴുതിയ
നിന്റെ കണ്ണിലെന്നു മുതലാണീ മറുകാഴ്ച്ചമറക്കുന്ന കാമത്തിമിരം?.

ക്ലിപ്തമല്ലാത്ത വരുമാനത്തെ കണ്ടിച്ചു,
വ്യയത്തെ വരയില്‍ തളച്ചിട്ടു,
കുടുംബം പുലര്‍ത്തുന്ന ഒരു വീട്ടമ്മയെ നീ അവളില്‍ കാണാത്തതെന്ത്‌?

പിതാവിന്റെ തലോടലേല്‍ക്കാത്ത ഒരുണ്ണിയെ,
നെഞ്ചോടു ചേര്‍ത്തു വളര്‍ത്തുന്ന ഒരു മദര്‍ മേരിയായി
ആ ആദരവോടെ നിനക്കു സമീപിക്കന്‍ കഴിയാത്തതെന്തേ?

വീട്ടിനു പുറത്തോരോ അണുവില്‍ നിന്നും പ്രസരിക്കുന്ന
വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിസരണമേറ്റ്
അകലുന്ന മക്കളെ വീട്ടിനകത്തേക്കാകര്‍ഷിച്ചു
പറ്റിപ്പിടിച്ചയാ “തോന്നിവാസന“ കഴുകിക്കളഞ്ഞു
ദേശസ്നേഹത്തിന്റെ ചന്ദനത്തൈലം പുരട്ടി
മാതൃസ്നേഹത്തിന്റെ രാമച്ചവിശറി വീശി,
തണുപ്പിക്കുന്ന ഭാരതാംബയെ നീയവളില്‍ കാണാത്തതെന്ത്‌?

അടിക്കാനും ശാസിക്കാനും ആങ്ങളയില്ലാത്ത,
പിതാവില്ലാത്ത വീട്ടില്‍ നിന്നു ഐ.എ.എസ്സും,ഐ.ടി എക്‍സ്‌പേര്‍ട്ടും,
ടീച്ചറും,ഡോക്ടറും,എഞ്ചിനീയറും
പറന്നിറങ്ങുന്നതാരു അടയിരുന്നിട്ടാണെന്നു ചിന്തിക്കാതെ
നീയെന്താവളുടെ മാംസത്തെക്കുറിച്ചിത്രമാത്രം ചിന്തിച്ചു വ്യാകുലനാവുന്നത്‌?.
ആ മേനിക്കുള്ളിലെ മനസ്സുകാണാന്‍ നിനക്കു കഴിയാത്തതെന്തേ?

പ്രവാസിയുടെ ഭാര്യ ചാഞ്ഞമരമല്ലന്നോര്‍ക്കുക,
ത്യാഗം സഹിക്കാന്‍ തുല്യ പ്രതിജ്ഞചെയ്തതാണവള്‍,
പരിഹാസത്തോടെയുള്ള ഒരോ നോട്ടവും തിരിച്ചറിയാനവള്‍ക്കാവും.
ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ക്കു ദഹിപ്പിക്കുന്ന മറുപടി പറയാനും.

സഹനസമരത്തിലൂടെ അവള്‍ നേടിയ കരുത്തിന്റെ
ആഴമറിയാന്‍ ശ്രമിക്കുന്നതു ഒരു മിന്നല്‍പ്പിണറിന്റെ
ചൂടറിയാനുള്ള മൗഢ്യമെന്നു തിരിച്ചറിയുക.

പത്രങ്ങള്‍ വാഴ്ത്താത്ത, വാര്‍ത്തകളില്‍ വരാത്ത,
ഒരുപാടമ്മമാര്‍ വിരഹം പേറി
താങ്ങി നിര്‍ത്തിയതാണീ "സിന്‍‍സെക്സില്‍" വീഴാത്ത പവിത്ര സമ്പത്‌വ്യവസ്ഥ.

പെഴച്ചുപോയ ഏതോ ഒരു പെണ്ണിന്റെ പുരാണം ചൊല്ലി
പ്രവാസിയുടെ പതിവൃതയുടെ കുടിലില്‍ കാമാനുകമ്പയുമായെത്തുന്നവരോര്‍ക്കുക.
പഴയ കണ്ണിരു കൊണ്ടു കത്തുപാട്ടെഴുതിയ പെണ്ണല്ലവള്‍.
എല്ലാമതത്തില്‍ നിന്നും സത്തയുള്‍ക്കൊണ്ട വിവരമുള്ള പെണ്ണവള്‍.
ട്രിഗ്ഗര്‍ അമര്‍ത്താന്‍ ചങ്കുറപ്പും ലൈസന്‍സും ഉള്ളവള്‍.

(വനവാസത്തിനിറങ്ങിയ ശ്രീരാമന്റെ കൂടെ സീത കൂട്ടുണ്ടായിരുന്നു.എന്നാല്‍ ഊര്‍മ്മിളക്കു കൂട്ടിനു കൊട്ടാരത്തിലെ ഇടുങ്ങിയ പുജാമുറിയും, ദേഹി മറഞ്ഞ ദേഹത്തില്‍ പുഴുവും പുറ്റും കയറാതെ കാക്കാന്‍ ആ പ്രാണനെ കുറിച്ചുള്ള ഓര്‍മ്മകളും മാത്രം. സീതയെക്കുറിച്ചു കൂടുതലെഴുതിയവര്‍ ഊര്‍മ്മിളയെക്കുറിച്ചെഴുതാന്‍ പിശുക്കി).
15612

22 comments:

സാബി said...

(വനവാസത്തിനിറങ്ങിയ ശ്രീരാമന്റെ കൂടെ സീത കൂട്ടുണ്ടായിരുന്നു.
എന്നാല്‍ ഊര്‍മ്മിളക്കു കൂട്ടിനു പ്രാണനിറങ്ങിപ്പോയ കൊട്ടരത്തിലെ ഇടുങ്ങിയ പുജാമുറിയും ആ പ്രാണനെ കുറിച്ചുള്ള ഓര്‍മ്മകളും മാത്രം.
സീതയെക്കുറിച്ചു കൂടുതലെഴുതിയവര്‍ ഊര്‍മ്മിളയെക്കുറിച്ചെഴുതാന്‍ പിശുക്കി).

ഭൂമിപുത്രി said...

അസ്സലായി സാബീ!
ഇതൊക്കെ വിളിച്ചുപറയാൻ അവകാശപ്പെട്ട ആയിരക്കണക്കിനു ഗൾഫ്ഭാര്യമാരുണ്ട്.
വാക്കുകൾ ഉപയോഗിയ്ക്കാൻ ഒരു പക്ഷെ അവർക്കറിയില്ലായിരിയ്ക്കും,അല്ലെങ്കിൽ ഭയമായിരിയ്ക്കും.ഇതുരണ്ടും ഉണ്ടെങ്കിൽത്തന്നെ,ഇന്റർനെറ്റ് പോലെയൊരു മാധ്യമം അവർക്കെത്തുന്നിടത്തുണ്ടാകണമെന്നില്ല.
ഈ പോസ്റ്റിനെതിരായുള്ള സാബിയുടെ പ്രതിഷേധശബ്ദം
അവർക്കായികൂടി സമർപ്പിയ്ക്കുക.

നഗ്നന്‍ said...

രാമനും സീതയും,
ലക്ഷ്മണനും കൂടി
ഇത്രയ്ക്ക്‌
ഊമ്പിച്ച
(ഇവിടെ,
ഇതിലും ശക്തമായി
ഈ വികാരം പ്രകടിപ്പിയ്ക്കാന്‍
വേറൊരു വാക്കും
മലയാളത്തില്‍
എനിയ്ക്കറിയാത്തതുകൊണ്ടാണീ പ്രയോഗം.)
വേറൊരു കഥാപാത്രവും
രാമായണത്തിലില്ല.
അവളെ
ഓര്‍ക്കാത്ത ഭാരതീയരെങ്ങിനെയാണ്‌
'വെറുമൊരു'
പ്രവാസിയുടെ പെണ്ണിനെ
മാന്യമായി ഓര്‍ക്കുക....?

ഊര്‍മിളേ മാപ്പ്‌........!

www.nagnan.blogspot.com

നരിക്കുന്നൻ said...

അതെ, ഇതാണ് ഗൾഫ്കാരന്റെ ഭാര്യ. ബൂലോഗത്ത് ഇന്ന് ഒരു പക്ഷേ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഈ പോസ്റ്റിൽ എല്ലാവർക്കും മറുപടിയുണ്ട്. ഒരു പ്രവാസി ഭാര്യയുടെ കണ്ണിലൂടെ തന്നെ വളരെ ശക്തമായ ഭാഷയിൽ സാബി മറുപടി പറഞ്ഞിരിക്കുന്നു. ഇവിടെ കമന്റിടാൻ വാക്കുകളില്ല. എല്ലാം എല്ലാം പോസ്റ്റിൽ വളരെ വ്യക്താമായി സാബി പറഞ്ഞിരിക്കുന്നു.

അഭിനന്ദനങ്ങൾ!

ശെഫി said...

ശരിയാണ്.ഇങ്ങനെയാണ് അവള്‍.

മാണിക്യം said...

സാബീ നല്ല പോസ്റ്റ്
സീതയെക്കുറിച്ചു കൂടുതലെഴുതിയവര്‍ ഊര്‍മ്മിളയെക്കുറിച്ചെഴുതാന്‍ പിശുക്കി!
ആദ്യപ്രവാസിയുടെ ഭാര്യ ഊര്‍മ്മിള തന്നെ!!:)
ആശംസകള്‍ ..

Jayasree Lakshmy Kumar said...

ഹാറ്റ്സ് ഓഫ്

Lathika subhash said...

“സീതയെക്കുറിച്ചു കൂടുതലെഴുതിയവര്‍ ഊര്‍മ്മിളയെക്കുറിച്ചെഴുതാന്‍ പിശുക്കി”

അസ്സലായി. ആശംസകള്‍.

ഉഗ്രന്‍ said...

സന്തോഷം. ഇതിനെ ഒരു പെണ്ണും എതിര്‍ക്കാത്തതിന്‍‌റ്റെ അരിശം (ഈ പോസ്റ്റ് കാണാന്‍ വൈകി) ഞാന്‍ മറ്റൊരു പോസ്റ്റില്‍ (മൈഥുനം എണ്ണിയെടുക്കുന്നവര്‍) തീര്‍ത്തിരുന്നു. അതിവിടെ പകര്‍ത്തുന്നതില്‍ വിരോധമില്ലല്ലോ?

പിന്നെ ഇവരെയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്നേ! സീതയുടെ ചാരിത്ര്യത്തെ സം‌ശയിച്ച നാട്ടുകാര്‍ വംശം നിന്ന് പോയില്ല എന്ന് കരുതിയാല്‍ മതി.

:)

ഒരു കാലത്ത് നര്‍സുമാര്‍, നാടക നടികള്‍ തുടങ്ങിയവര്‍ ആയിരുന്നു ഇര. ഇപ്പോള്‍ ആ ലിസ്റ്റില്‍ പ്രവാസിയുടെ ഭാര്യമാരും പെട്ടു എന്ന് മാത്രം. പലപ്പോഴും മലയാളിയുടെ കുഴപ്പം ആയി തോന്നിയിട്ടുള്ളത് പ്രശ്നക്കാര്‍ പെണ്ണുങ്ങള്‍ ആണെന്ന തോന്നല്‍ ആണ്‌. ഒറ്റക്ക് നടക്കുന്ന/താമസിക്കുന്ന പെണ്ണുങ്ങളെല്ലാം മറ്റെ പരിപാടിക്ക് നടക്കുന്നവര്‍ ആണെന്നതില്‍ ആര്‍ക്കും ഒരു സം‌ശയവും ഇല്ല. ഒരു പ്രായത്തില്‍ ഇതൊക്കെ മനസ്സിലാക്കാം. കേരളത്തിലെ "മ"വാരികകള്‍ വായിച്ചു നടക്കുന്ന ചെറുപ്പത്തിന്‍‌റ്റെ "......." എന്നാലോചിച്ച് സമാധാനിക്കാം. പക്ഷെ, പ്രായമായതിനു ശേഷവും തുടര്‍ന്നാലോ? വളര്‍ത്തുദോഷം എന്നല്ലാതെ ഒന്നും പറയാനില്ല.

ഇതൊക്കെ പോട്ടെ. എന്നാല്‍ ഈ കഥകളിലും (വികൃത) ചിന്തകളിലും ഉള്ള പെണ്ണുങ്ങള്‍ക്ക് ഇതിനോക്കെ നടക്കണമെങ്കില്‍ ആണൊരുത്തന്‍‌റ്റെ സഹായം വേണമല്ലോ? അവനെ കുറ്റം പറയുന്ന ഒരു പോസ്റ്റോ കമന്‍‌റ്റോ ഉണ്ടോ എന്ന് നോക്കിക്കേ! അതില്ല. കാരണം അവനെ അവള്‍ കാമവെറി പൂണ്ട് കൈയ്യും കാലും ഇളക്കി വീഴ്ത്തിയതാണല്ലോ. ഈ കാമവെറി, കിട്ടാണ്ടാവുമ്പോള്‍ സെക്സിനുള്ള ആര്‍ത്തി ഇതൊക്കെ പെണ്ണിനു മാത്രമാണല്ലോ? അല്ലെങ്കില്‍ തന്നെ ആണുങ്ങള്‍ക്കെന്തുമാകാല്ലോ. എന്നാ പിന്നെ ഈ ബ്ലോഗ്ഗിലെ പെണ്ണുങ്ങള്‍ എന്തെങ്കിലും പറയും എന്ന് തോന്നി. എവിടെ, അതുമില്ല! കലികാലം അല്ലാതെന്താ!

കുറിപ്പ്: ഇനി "എവനും പ്രവാസി തന്നെടേ, അതല്ലേ കെടന്ന് തെളക്കണത്" എന്നൊന്നും പറഞോണ്ട് വരല്ലേ. കാരണം ഭാര്യ കൂടെ തന്നെയുണ്ട്!

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

ബീരാന്‍ കുട്ടി said...

സാബിത്താ, ഭ്രമിപുത്രി,

കമന്റ്‌ ഭരണിയിലെ ശബ്ദം കേട്ട്‌ ഞെട്ടിപിടിഞ്ഞെഴുന്നേറ്റ്‌, ഓട്ടോ പിടിച്ച്‌ ഓടി വന്നപ്പോൾ, എന്റെ പോസ്റ്റ്‌ വായിക്കുവാൻ മറന്നു അല്ലെ. ഹൈദ്രുവിന്റെ ഡയലോഗ്‌ ശ്രദ്ധിച്ചില്ല അല്ലെ, വായിക്കുക.

എന്നിട്ടും, ഇത്‌ എനിക്കുള്ള മറുപടിയാണെന്ന് സാബിത്ത പറയുമെങ്കിൽ, നിങ്ങൾക്കുള്ള മറുപടി ദാ, ഇവിടെ. ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌

അല്ലെങ്കിൽ ഈ അനിയനോട്‌ ക്ഷമിക്കുക.

പ്രയാസി said...

കലക്കി ഇത്താത്താ...

ഇങ്ങള് ഇത്ത അല്ല മുത്താ..

ഒരൊന്നൊന്നര മുത്ത്..!

എല്ലാ വിധ ആശംസകളും..:)

സാബി said...

വായനക്കും പ്രതികരണത്തിനും നന്ദി.
ഒരു കൈപ്പനുഭവത്തിന്‍റെ രുചി നാവില്‍ നിന്നു പോകാത്തതിനാല്‍ അതിനോടുള്ള അമര്‍ഷമായി എഴുതിയതായിരുന്നു.പക്ഷെ സമാനസ്വഭാവമുള്ള വിഷയം വിവാദമായി പടരുന്നുവെന്നറിഞ്ഞില്ല. സത്യം.
മിനിഞ്ഞാന്നു നട്ടപ്പാതിരക്കു കള്ളന്‍ കേറിയ ഒരു വീട്ടില്‍ നിന്നും നിലവിളിയുയര്‍ന്നപ്പോള്‍ ഓടിക്കൂടിയ ജനത്തിന്‍റെ ഇടയില്‍ മനുഷ്യത്വം തീരെ ഇല്ലാത്തൊരുത്തന്‍ പറഞ്ഞത്
“ഗള്‍ഫുകാര്‍ താമസിക്കുന്ന ഏരിയയാ.. കള്ളന്‍ വന്നതു കക്കാനൊന്നുമാവില്ല”
ആ വീട്ടിലെ അമ്മയും പ്രായം തെകഞ്ഞ രണ്ടു പെണ്മക്കളും അതു കേട്ടു തലകറങ്ങി വീണു”
അതു കണ്ട എന്‍റെ അമര്‍ഷമാണു ഞാന്‍ ഇവിടെ എഴുതിയത്.
ഗള്‍ഫുകാരന്‍റെ ഭാര്യ അനുഭവിക്കുന്ന പ്രശ്നം ബ്ലോഗിലൂടെ പങ്കുവെക്കണമെന്നു കരുതി.
ഭര്‍ത്താവിന്‍റെ പ്രവാസം ശിക്ഷയായി അനുഭവിച്ചു തീര്‍ത്ത ഊര്‍മ്മിളയിലൂടെ ചിത്രീകരിക്കാനും ശ്രമിച്ചു.
വിവാദങ്ങള്‍ക്കു ഞാനില്ല.
വേദനിപ്പിച്ചെങ്കില്‍ ക്ഷമിച്ചേക്കുക.

സാബി said...

ഭൂമിപുത്രിയുടെ കമണ്ടു ഡിലിറ്റു ചെയ്യുന്നതും ബീരാന്‍ കുട്ടിയുടെ പോസ്റ്റു ഡിലിറ്റു ചെയ്യുന്നതും അവരവരുടെ ഇഷ്ടം.അതു രണ്ടും എനിക്കു വിഷമമുണ്ടാക്കുന്നില്ല.
മറിച്ചു ഊര്‍മ്മിളയുടെ വിഷമമാണെന്‍റെ ഇപ്പോഴത്തെ വിഷമം.

ഭൂമിപുത്രി said...

ബീരാൻ കുട്ടീ,
സ്ത്രീ‍കളെപ്പറ്റി അവാസ്ഥവവും അപക്വവുമായ പല മുൻധാരണകളും വെച്ചുപുലർത്തുന്ന ഒരു സമൂഹമാൺ നമ്മുടേത്.ഒരു സ്ത്രീയുടെ മനശാസ്ത്രമോ ശരീരശാസ്ത്രമോ ഒന്നും ശരിയായി മനസ്സിലാക്കി ഈ ധാരണകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താൻ ആരും ശ്രമിയ്ക്കാറുമില്ല.ഇവിടേയും താങ്കളുടേയും ബ്ലോഗുകളിൽക്കിടക്കുന്ന ചില കമന്റുകൾ തന്നെ അതിനുദാഹരണം.
അതൊന്നുകൂടി ഊട്ടിയുറപ്പിയ്ക്കുന്ന തരത്തിൽ നമ്മളായിട്ടെന്തെങ്കിലും ചെയ്യാതിരിയ്ക്കുന്നതല്ലേ
നല്ലത്?
ഒരു ഗൾഫ്ഭാര്യയേപ്പറ്റി ആധികാരകമായി എഴുതാനുള്ള ആദ്യത്തെ അവകാശം ഒരു ഗൾഫ്ഭാര്യയ്ക്ക് തന്നെ.അതു സാബി ഭംഗിയായിച്ചെയ്തിരിയ്ക്കുന്നത് കണ്ടപ്പോൾ,
ബീരാൻ കുട്ടിയുടെ പോസ്റ്റ് വായിച്ചവർ ഇതുകൂടി
വായിച്ചാലേ ഒരു പൂർണ്ണചിത്രമാകുള്ളുവെന്ന് തോന്നി.ലിങ്ക് കൊടുത്തത് അതുകൊണ്ടാൺ. താങ്കളുടെ പോസിറ്റ്നോടുള്ള
എന്റെ യോജിപ്പോ വിയോജിപ്പോ അല്ല വിഷയം.വിവാദങ്ങൾക്ക് കൊടുക്കാൻ തൽക്കാലം സമയമില്ലാത്തതുകൊണ്ടാൻ എന്റേതായ ഒരു കമന്റവിടെ ഇടാതിരുന്നത്.

താങ്കളുടെ തെറ്റിദ്ധാരണ മാറിയിരിയ്ക്കുമെന്ന് കരുതുന്നു

സാബിയ്ക്ക് എന്റെ കമന്റ് വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം.എനിയ്ക്കൊരു പരിഭവവും തോന്നില്ല കേട്ടൊ.

ബഷീർ said...

എന്തേ സ്ത്രീകള്‍ പ്രതികരിക്കുന്നില്ല എന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ കണ്ടു .ഒന്നല്ല രണ്ടര പ്രതികരണം. നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.

കാറ്റഗറൈസ്‌ ചെയ്ത്‌ മൊത്തത്തില്‍ പഴിചാരുന്നതാണു പ്രശ്നം. അല്ലാതെ എല്ലാവരും പുണ്യവാന്മാരും പുണ്യവതികളുമാണെന്ന അഭിപ്രായമില്ല. നമ്മുടെ ചുറ്റു വട്ടം ഒന്ന് കണ്ണുതുറന്ന് നോക്കിയാല്‍ ആ സത്യം മനസ്സിലാവും. എന്നാല്‍ അത്‌ മാത്രമേ ഉള്ളൂ എന്നതാണു അമര്‍ശത്തിനു കാരണം

ബഷീർ said...

ആശംസകള്‍

ഭൂമിപുത്രി said...

തീർച്ചയായും പ്രതിഷേധമുണ്ട്.അതിനുള്ള കാരണവും ഞാൻ വ്യക്തമാക്കിയല്ലൊ.
സാബിയ്ക്കീ ചർച്ചകൊണ്ട് എന്തെങ്കിലും അലോസരമുണ്ടാക്കുന്നെങ്കിൽ കമന്റ് ഡിലീറ്റിക്കോട്ടെ.ഇതായിട്ടാക്കുട്ടിയുടെ സ്വൈര്യം കളയണമെന്ന് എനിയ്ക്കൊട്ടുമില്ല.സാബിയുടെ തീരുമാനത്തിനത് വിടുന്നു

കുഞ്ഞന്‍ said...

സാബി ജി..

കഴിഞ്ഞ ദിവസങ്ങളിലെ പ്രശ്നങ്ങള്‍ക്കുള്ള ചുട്ട മറുപടി..തീവ്രവാദിയാകാതെ മക്കളെ കാക്കുന്ന അമ്മമാര്‍, അച്ഛന്റെ തലോടിലില്ലാതെ വളരുന്ന കുട്ടികള്‍..

അഭിനന്ദനവും അറിയിക്കുന്നു അതോടൊപ്പം അഭിമാനവും തോന്നുന്നു.

Viswaprabha said...

സാബിത്താത്താ,
നന്ദി!
ഇതിൽകൂടുതൽ എഴുതാൻ വയ്യ. എഴുതിത്തുടങ്ങിയാൽ അതിവിടെ നിൽക്കുകയുമില്ല.
ഇലനക്കിയും ചിറിനക്കിയും തടിച്ചുകൊഴുത്ത് നെറികേടുമാത്രം തിരിച്ചുനൽകുന്ന നായ്ക്കളെ മുഴുവൻ ശപിച്ചുപോവും.

അതുകൊണ്ട് ഇത്രമാത്രം:
ഈ വീറുള്ള ചുണയുള്ള പെണ്ണെഴുത്തിനു് നന്ദി!

സാബി said...

ആഗ്നേയ, സ്മിത ആദര്‍ശ്. ആത്മവിശ്വാസം പകരുന്നമെയിലിനു നന്ദി.

sunilnandan said...

Ithaanu Pennezhuthu...valare nannaayirikkunnu.