Tuesday, July 07, 2009

പര്‍ദ്ദ



ർദ്ദയാണത്രേ പെണ്ണിന്റെ അസ്വാതന്ത്യം?
പർദ്ദയാണത്രേ ആഗോളതാപനത്തിനുത്തരവാദി?
പർദ്ദയാണത്രേ സ്ത്രീ മോചനത്തിനെതിര്?
പർദ്ദയാണത്രേ അനാരോഗ്യത്തിനു കാരണം?.

ശൈക്ക ലുബ്നയുടെ പർദ്ദയണിഞ്ഞു തന്നെയുള്ള ആ
ഐ.ടി കുതിപ്പുകള്‍ വായിച്ചറിഞ്ഞതു ഞാൻ മറക്കുകയാണ്‌.
അധികാരത്തിന്റെ അറബിക്കസേരയിലിരിക്കാനവര്‍ക്കു
കറുത്ത പര്‍ദ്ദ തടസ്സമായില്ലങ്കിലും.

മുൻപ്‌ എഴുതിയതും വായിച്ചവരും എന്നെ വേട്ടയാടുമ്പോൾ
പൊതുവഴിയിൽ പർദ്ദ എനിക്കഭയമാകുന്നുവെന്നു
സുരയ്യയാവുന്നതിന്റെ പത്തുകൊല്ലം മുൻപെഴുതിയ
മാധവിക്കുട്ടിയെ ഞാൻ മറക്കുകയാണ്‌.

ആട ആഡംബരത്തിനുടുക്കാനല്ല ,
ശരീരസംരക്ഷണത്തിനും കൂടിയാണെന്നു
പഠിപ്പിച്ച കല്യാണിടീച്ചറെ ഞാൻ മറക്കുകയാണ്‌!.
വസ്ത്രധര്‍മ്മം മറന്ന മോഡേണാവാനതു വേണമത്രേ!

വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനനോടു ഞാൻ ക്ഷമിക്കാം.
എന്തെന്നാൽ നിന്നിലെ കണ്ണില്‍ കാമകൌതുകമുണ്ടായിരുന്നു.
കൗരവസഭയിൽ ചുണ്ടു നനച്ചതു കാണാനിരുന്ന സകലര്‍ക്കും.
എന്നാല്‍ ചൂതിനു പത്നിയെ വെച്ചു കളിച്ച സ്വന്തം അഞ്ചിനോ?

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കാത്ത!
പർദ്ദക്കാരുമിന്നാരേയും മതം കൊലക്കു വിധിച്ചിട്ടില്ലെന്നു
മനസ്സിലാക്കാൻ മാത്രം ബുദ്ധിവളരാത്ത
‘ന്റെ‘ സ്വന്തം അംഗനകളോടുമാണീ അമർഷം.

ചിതയിലിട്ട രൂപ്, പ്രാണനെടുത്ത നേദാ, ശിരമുണ്ഡനം ചെയ്ത കന്യ.......!
വാവിട്ട പെണ്ണിന്റെ ഉള്ളൊന്നുമീ ഫെന്മിനിസ്റ്റുകള്‍ ഇന്നേവരേ കണ്ടില്ല.
അറിഞ്ഞിട്ടും അറിയാതെ പക പര്‍ദ്ദക്കു നേരെ മാത്രം!
കൊലപാതകത്തിനു “കത്തി”യെ അറസ്റ്റു ചെയ്തണമെന്ന പോലെ!

ഫെമിനിസത്തിന്റെ മെഡലു കിട്ടാൻ ഇഷ്ടപ്പെട്ട വസ്തം ചീന്തി,
ആണിനൊരു കാഴച്ചക്കണിയായി, മോഡലായ്‌ നിൽക്കാൻ,
ബ്ലോഗിലാരൊക്കെ എഴുതി നിറച്ചാലും, ആ വഴിക്കു ഞാനില്ല.
ഞാനിത്തരം ഫെമിനിസ്റ്റല്ല. ഹ്യൂമനിസ്റ്റെന്നെന്നെ വിളിച്ചോളൂ..

പർദ്ദയുടെ പിറകെ കൂടിയ പെണ്ണേ പേടിക്കണം നിന്നെയും !.
ഹോർമ്മോണിന്റെ തുലാസൊന്നപ്പുറം ചാഞ്ഞാൽ
അറിയാം നീയുമൊരവനല്ലേ!

6 comments:

Riaz Hassan said...

gr8, i wish inji must c ...

ABCD said...

"എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കാത്ത!
പർദ്ദക്കാരുമിന്നാരേയും നിർബന്ധിക്കാറില്ലെന്നു "

are you sure saabitha?

Unknown said...
This comment has been removed by the author.
Unknown said...

Great Post!...

Khudos......

സാബി said...

വായനക്കു നന്ദി.
പ്രതികരണത്തിനും.
കുറച്ചുകാലം കമന്റു ബോക്സു അടച്ചിട്ടിരുന്നു.ക്ഷമിക്കുക
ഒരു യുദ്ധം പ്രതീക്ഷിച്ചില്ല.
റിയാസ് ഇതു ഇഞ്ചിയോടുള്ള പ്രതികരണം മാത്രമല്ല. നെറ്റില്‍ ഇതിപ്പോള്‍ ഒരു ട്രെന്റായിരിക്കുന്നു.ഞാനൊന്നും പറഞ്ഞില്ലങ്കില്‍ ഇതിനനുകൂലമാനെന്നു പില്‍ക്കാലത്തു വായിക്കപ്പെടും അതിനാല്‍ എഴുതി.
ഇഞ്ചിയുടെ കവിത ഞാനും വായിച്ചു. അതിന്റെ തലക്കെട്ടു നേദാസുര്‍ല്‍ത്താന എന്നായിരുന്നെങ്കിലും നബികള്‍ എന്നതു എഴുതിയിടത്തു യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തിയിര്രുന്നെങ്കിലും എന്നു ഞാന്‍ ആഗ്രഹിച്ചതു ശരി തന്നെ. പക്ഷെ നേരെത്തെയും പര്‍ദ്ദ സ്പര്‍ദ്ദ നെറ്റില്‍ കണ്ടിരുന്നു. ഞാന്‍ എന്തേ പ്രതികരിച്ചില്ല എന്നു പലരും ചോദിച്ചിരുന്നു.
അതിനാലെഴുതി.

abcd പര്‍ദ്ദക്കാരുമിന്നാരെയും നിര്‍ബന്ധിക്കാത്ത എന്ന എന്റെ വരി മാറ്റിയിട്ടുണ്ട് (കൊലക്കു കൊടുക്കാത്ത) എന്നായിരുന്നു അപ്പോള്‍ മനസ്സില്‍ തെറ്റു പറ്റിയതില്‍ ഖേദം

Unknown said...

ബുര്കക്കെതിരെ പടയൊരുക്കം നടത്തുന്നവരോട് രണ്ടു വാക്ക്..