Wednesday, August 05, 2009

മയിലും കുയിലും

മയില്‍
വര്‍ണ്ണപ്പീലിച്ചിറകില്‍,
വശ്യമനോഹര നടന ലഹരിയില്‍,
ദൃശ്യസുന്ദര ലാവണ്യാംഗങ്ങളില്‍ ,
പയറ്റിത്തെളിഞ്ഞ പുരാതനകലയില്‍,
അവള്‍ എല്ലാം മറന്നു നിന്നെ രസിപ്പിച്ചേക്കാം,
പക്ഷെ എല്ലാരുമെത്തുന്നിടത്തു നിന്റെയൂഴം കാത്തു,
മുളക്കാത്ത വിത്തെറിഞ്ഞു നീ കാത്തിരിക്കേണ്ടതല്ലേ?.
ഒടുക്കം വിത്തം കൊടുത്തൊരു മരണവിത്തു നേടാന്‍.



കുയില്‍
നീ തനിച്ചാവുമ്പോള്‍
വിഷാദം നിന്നെ വിവശനാക്കുമ്പോള്‍
നിന്നടുത്തിരുന്നൊന്നു പതിയെ പാടിയുറക്കാന്‍
കറുത്ത തൂവലില്‍ വെളുത്ത മനസ്സുമായ്‌
കാത്തിരിപ്പാണു ഒരായുസ്സു മുഴുക്കെയവള്‍ ,
അതതിനേ കഴിയൂ, കഴുത്തിലൊരു കുടുക്കിട്ടതല്ലേ!.
ആട്ടിയിട്ടും പോകാതെയാ ഇലപ്പടര്‍പ്പില്‍ മറഞ്ഞിരുന്നു,
നിന്നെയോര്‍ത്തെന്നും തേങ്ങാനും, കാത്തിരിക്കാനും
പിശുക്കി നിന്റെ കുഞ്ഞിനെ കാക്ക കൂട്ടിലിട്ടു വളര്‍ത്തി
നിന്റെ സ്വത്തെന്നും മാണിക്യക്കല്ലുപോല്‍ കൂട്ടിവെച്ചു,
വൃദ്ധനായെത്തുമ്പോള്‍ നിധിയായതേല്‍പ്പിക്കാനും
കൂടെയിരുന്നു പരിചരിക്കാനും
ഒരു കുയിലിനേ കഴിയൂ.

22540

1 comment:

സാബി said...

വിവാഹത്തിനാറുമാസം കഴിഞ്ഞു പോയ കണാരേട്ടന്‍ ഇരുപത്താറു കൊല്ലത്തെ അജ്ഞാത വാസം കഴിഞ്ഞു ബോംബേന്നെത്തീത്രേ!