Monday, November 16, 2009

പ്രദക്ഷിണം

വളരെ നാളായി എന്നെ വിസ്മയിപ്പിക്കുന്ന ഒരു സംഗതിയുണ്ട്.
“പ്രദക്ഷിണം“ എന്ന വാക്കു ഇന്റെര്‍നെറ്റില്‍ തെരെഞ്ഞപ്പോഴാണതു ഉള്ളില്‍ കടന്നു വന്നത്.
എല്ലാ മതങ്ങളിലേയും ആരാധനയുടെ ഒരു ഭാഗമാണു പ്രദക്ഷിണം.

അരാധനാവസ്തുവിനെ കേന്ദ്രബിന്ദുവായി കല്‍പ്പിച്ചു അതിനു ചുറ്റും clock wise (ഘടികാരത്തിന്റെ സൂചി കറങ്ങുന്ന ക്രമമനുസരിച്ചു ദക്ഷിണഹസ്തം (വലതു കൈ) ദിശയില്‍ വര്‍ത്തുളാകാരത്തില്‍ സാവധാനം നടന്നു നീങ്ങുന്നതാണു പ്രദക്ഷിണം.

മുസ്ലിംകള്‍ക്കു ഏഴു പ്രാവശ്യം ക‌അബ ത്വവാഫ് (പ്രദക്ഷിണം) ഹജ്ജിന്റെ സുപ്രധാനമായ ഒരു ഘടകമാണ്.
ഈ സമയത്തു പരിപൂര്‍ണ്ണ ശുദ്ധിയും ഭക്തിയും കര്‍ശനമായി നിഷ്‌കര്‍ശിച്ചിരിക്കുന്നു.ഹജറുല്‍ അസ്‌വദു മുതല്‍ തുടങ്ങി ഘടികാര ദിശയിലാണു ത്വവാഫ്.
ഇതു ശരിയാവാതിരുന്നാല്‍ ഹജ്ജു പൂര്‍ണ്ണമാവില്ല.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ വലതു കൈയിന്റെ ദിശയില്‍ സഞ്ചരിച്ചു ദേവാലയത്തിനു മുന്നിലുള്ള കുരിശിനെ ചുറ്റി വരുന്നതാണു പ്രദക്ഷിണം.സ്ത്രീകള്‍ തലമറച്ചു അത്യന്തം ഭക്തിയോടെ ഇതു ചെയ്യുന്നതു ബഹുമാനത്തോടെ നോക്കി നിന്നിട്ടുണ്ട്.

ഹിന്ദു മതത്തിലാണു പ്രദക്ഷിണത്തിനു ഏറ്റവും പ്രാധാന്യമുള്ളത്.പലതരം പ്രദക്ഷിണം ഹൈന്ദവവിശ്വാസത്തിലുണ്ട്. ഗണപതിക്കു ഒന്നും,സൂര്യനു രണ്ടും ശിവനു മൂന്നും,വിഷ്ണുവിനും ദേവിക്കും നാലും അയ്യപ്പനു അഞ്ചും ആലിനു ഏഴും പ്രദക്ഷിണമാണു ഉത്തമമായെതെന്നു വായിച്ചറിവുണ്ട്.

“ആസന്ന പ്രസവാ നാരീ തൈലപൂര്‍ണ്ണം യഥാ ഖടം
വഹന്തീ ശനകൈര്യാതി തഥാ കുര്യാല്‍ പ്രദക്ഷിണം.”

(പ്രസവം ആസന്നമായ ഒരു സ്ത്രീ തലയില്‍ നിറഞ്ഞ എണ്ണക്കുടം ചുമന്നു നടക്കുകയാണെന്നു വിചാരിക്കുക.അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം നടത്താവൂ എന്നാണു ശാസ്തം).

ഇതേ രീതി തന്നെയാണു എല്ലാ മതത്തിലും. ജൈനമതത്തിലും ബുദ്ധമതത്തിലും പ്രദക്ഷിണം ഉണ്ടോ എന്നറിയില്ല.
ഉണ്ടായിരിക്കും കാരണം. പ്രദക്ഷിണം എന്ന ക്ലോക്ക് വൈസ് ചലനം പിരിമുറുക്കല്‍ ആണ്. നമ്മുടെ ടെന്‍ഷനുകളെ ദൈവത്തിനു പകര്‍ന്നു കൊടുക്കുക.

പക്ഷെ മരങ്ങളില്‍ പറ്റിപ്പിടിച്ചു കയറുന്ന വള്ളികളിലെല്ലാം  അപ്രദക്ഷിണമാണു കണ്ടിട്ടുള്ളത്. കാട്ടുവള്ളി, വെറ്റിലവള്ളി, മുല്ല വള്ളി എന്നിവയെല്ലാം ഇതേ രീതിയില്‍ അപ്രദക്ഷിണം (ഉത്തര ഭാഗത്തേക്കുള്ള വര്‍ത്തുള ചലനം) ഇതു സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടതാവാം. അവ കേന്ദ്ര സസ്യത്തിനു ടെന്‍ഷന്‍ ഉണ്ടാക്കാതെ പിരി മുറുക്കാതെ കയറിപ്പറ്റുന്നു.
ഒരു ചിന്ത്.
ഞാന്‍ കൂടുതല്‍ കുതുകിയായിരിക്കുന്നു.
കൂടുതല്‍ അറിയാവുന്നവര്‍ അറിവു പകരുക.

സ്നേഹത്തോടെ!

25760

2 comments:

സാബി said...

ഞാന്‍ കൂടുതല്‍ കുതുകിയായിരിക്കുന്നു.
കൂടുതല്‍ അറിയാവുന്നവര്‍ അറിവും പകരുക.

സ്നേഹത്തോടെ!

Junaid said...

ഗൂഗ്‌ൾ പറഞ്ഞത്:
പ്രദക്ഷിണം
Sabhakosam Wiki സംരംഭത്തില്‍ നിന്ന്

പ്രദക്ഷിണം എന്നതുകൊണ്ട് അര്‍‌‍ഥമാക്കുന്നത് ദക്ഷിണദിശയിലേക്ക് എന്നാണ്. അതായത് ദക്ഷിണഹസ്തത്തിന്റെ (വലംകൈയുടെ) ദിശയിലുള്ള ചലനം
*****************

ദേവാലയങ്ങളില്‍

വിശ്വാസികള്‍ ദേവാലയങ്ങളില്‍ പ്രദക്ഷിണം ചെയ്ത് ആരാധന നടത്താറുണ്ട്. വലതുകൈയുടെ ദിശയില്‍ സഞ്ചരിച്ച് ദേവാലയത്തിനു മുന്നിലുള്ള കുരിശിനെ ചുറ്റിവരുന്നതാണ് പ്രദക്ഷിണം.പ്രദഷിണം ഒറ്റക്കോ സമൂഹമായോ നടത്താം. നമ്മുടെ ദേവാലയങ്ങളില്‍ സമൂഹമായും ആഘോഷമായും പ്രദക്ഷിണം നടത്തുന്ന പതിവാണുള്ളത്.