സാനിയ നീ “സിന“ ചെയ്തെങ്കിൽ
എനിക്കെന്തു ചേതം?.
ഒത്തു പോകാത്ത ദാമ്പത്യം,
“ബൈ” ചൊല്ലിയ നിനക്കു
ശിഷ്ടമായി ഇനി ആരെന്നതും
ഇപ്പോൾ എനിക്കൊരു ചിന്തയല്ല.
ശത്രുരാജ്യത്തിലൊരു ചൊങ്കന്റെ,
“രണ്ടാം”? ബീവിയാകുന്നതസഹ്യം!.
ഒരു പ്രണയദുരന്തം വരാൻ
കഴുകനെപ്പോലെ കണ്ണും നട്ടു
കാത്തിരിപ്പാണു ഞാൻ.
എന്നിട്ടു വേണമെനിക്കൊരു
മഹാകാവ്യമെഴുതാനുടൻ.
ലൈലാമജ്നുവിനെ മറക്കുന്ന,
ഹുസ്നുൽ ജമാലിനെ വെല്ലുന്ന,
ദു:ഖപര്യവസായിയായൊരു
പുത്തൻ പ്രണയകാവ്യം.
അതി ശോകരസത്തോടെ
ഇരുദേശക്കാർക്കും പിന്നെ
മജ്ലിസെ മുശാഇറ തോറും
പാടി “വാഹ് വാഹ്” പറയാൻ.
27424
3 comments:
സിന - പതിയേതര രതി. മജ്‌ലിസെ മുശാഇറ -കവിയരങ്ങ്.
സാബിത്താ,
കാത്തിരിക്കുന്ന കഴുകൻ കണ്ണുകളിൽ അങ്ങിനെയും ഉണ്ടാവാം ല്ലെ.
പാവം സനിയയുടെ ഭൂതം പ്രവചിക്കുവാണോ?.
ആശംസകൾ.
Sulthan | സുൽത്താൻ
ഭൂതം പ്രവചിച്ചതൊന്നുമല്ല സുൽത്താൻ.
പന്തു കുറച്ചു കാലം ശിവസേന,മീഡിയ,ക്രിക്കറ്റ് കണ്ട്രോൾ ബോഡ്,ടെന്നീസ് അസോസിയേഷൻ എന്നിവരുടെ ബാറ്റിൽ തട്ടിക്കളിച്ചു അവസാനം സാഹിത്യകാരന്മാരുടെ ലൈൻ കടന്നു ഡഡാവുമോന്നു ആശങ്കപ്പെടുന്നു.
Post a Comment