Monday, June 14, 2010

കിടപ്പിലാവരുത്!

മഴക്കാലം!
മഴയുടെ കാലം!
ജലദോഷത്തിന്റെയും!.
കുട നിര്‍മ്മാതാക്കളുടേയും മരുന്നു കമ്പനിക്കാരുടേയും പരസ്യങ്ങള്‍ കൊണ്ടു മാധ്യമങ്ങള്‍ പൂരിതമാകുന്ന കാലം.
മരുന്നു കഴിച്ചാലും ഇല്ലെങ്കിലും ഒരാഴ്ച്ച എന്നതാണു ജലദോഷത്തിന്റെ കണക്ക് !
ഇക്കാലത്തെ ജീവിത സഞ്ചാരത്തിനിടെ നേടിയ, ജലദോഷത്തോടു പ്രതികരിക്കേണ്ട ചല അറിവുകള്‍ പങ്കുവെക്കുകയാണീ പോസ്റ്റിലൂടെ. വൈദ്യശാസ്ത്രപരമായ ഒരു ആധികാരികതയും അവകാശപ്പെടുന്നില്ല. പക്ഷെ അനുഭവപരമായ നിഗമനങ്ങൾ പങ്കുവെക്കുക മാത്രമാണ്.

എന്താണു ജലദോഷം?
തൊണ്ട വേദന,
മൂക്കൊലിപ്പ്,
പ്രകാശത്തിലേക്കു നോക്കുമ്പോള്‍ കണ്ണിനു പ്രയാസം,
ഈ ലക്ഷണങ്ങള്‍ ഒത്തു വന്നാല്‍ നിങ്ങള്‍ക്കു ജലദോഷംപിടിച്ചുവെന്നു കരുതാം.
സൂഷ്മാണുവാണു രോഗകാരി. ആദ്യമൊക്കെ ബാക്ടീരിയയാണെന്നും കരുതിയിരുന്നു.  പിന്നെയാണു വൈറസാണു രോഗകാരി എന്നു ചില ശാസ്ത്രഞ്ജര്‍ തിരിച്ചറിഞ്ഞത്.
 എനിക്കതിപ്പോഴും സംശയമാണ്. കാരണം വൈറസ് മാരകമാണ്. വൈറസുകാരണമാണു ജലദോഷമുണ്ടാവുന്നതെങ്കില്‍ ഒന്നു രണ്ടാഴ്ച്ച കൊണ്ടു മരുന്നൊന്നും കഴിക്കാതെ തന്നെ ജലദോഷം മാറുന്നതു വിശ്വസിക്കാനാവുന്നില്ല.

ജലദോഷം വന്നാല്‍ ഒരിക്കലും കിടക്കരുത്. (കിടന്നാല്‍ കീഴടങ്ങിയെന്നു അര്‍ത്ഥം)
ഒരിക്കലും ടവ്വല്‍ ഉപയോഗിക്കരുത്.
(ടവ്വലുകള്‍,കര്‍ച്ചീഫുകള്‍ ബാക്റ്റീരിയാ/വൈറസ് വാഹികളാവുന്നു. പകരം ക്ലീനെക്സോ,യൂസ് ആന്റ് ത്രോ ക്ലോത്തുകളോ ഉപയോഗിക്കുക)
മറ്റുള്ളവരുമായി കൂടുതല്‍ അടുത്തിടപഴകരുത്.( ഷേക്ക് ഹാന്‍ഡ്, സ്വകാര്യം പറച്ചില്‍ എന്നിവ പിന്നേക്കു മാറ്റി വെക്കുക).

രുന്നുകള്‍ ഇല്ലാതെയും ഇതു അടുക്കളയിലെ ചില പൊടിക്കൈ കൊണ്ടു സുഖപ്പെടുത്താം.

വെള്ളുള്ളി.
 നല്ല ശക്തിയുള്ള ഒരു ആയുര്‍വേദിക് ഔഷധമാണ് വെള്ളുള്ളി. ഇതിന്റെ ദുഷിച്ച മണം അകറ്റാന്‍ പഴം/പച്ചക്കറിയുമായി ചേര്‍ത്തോ ജ്യൂസില്‍ കലര്‍ത്തിയോ കുടിക്കാം.
വെള്ളുള്ളി അരച്ചതും (ഹമ്മൂസ്), വെള്ളുള്ളി ഇലയും പച്ചക്കു കഴിക്കാം

ഇഞ്ചി.

നെഞ്ചിലെയും തലക്കുള്ളിലേയും കഫക്കെട്ടിനേയും നീര്‍ദോഷത്തെയും അകറ്റാന്‍ ഇഞ്ചി, ചുക്ക് എന്നിവയെക്കാള്‍ നല്ല പ്രകൃതിദായക ഔഷധമില്ല. ചായ, കാപ്പി, കൂള്‍ ഡ്രിംഗ്സ് എന്നിവയില്‍ അരച്ചു ചേര്‍ത്തു കുടിച്ചാല്‍ നല്ല ആശ്വാസം കിട്ടും.

പനികൂര്‍ക്കയില (Thyme).

ചായയില്‍ ഇലയിട്ടു തിളപ്പിച്ചു കുടിക്കാം. ഇന്‍ഫെക്ഷനെതിരെ പ്രതിരോധ ശേഷി ഉറപ്പു തരുന്നു. സൈനസു പ്രശ്നമുള്ളവര്‍ക്കും തൊണ്ടയടച്ചവര്‍ക്കും ഇതു ഉത്തമം.
ചുമയും കഫക്കെട്ടും നിശ്ശേഷം സുഖപ്പെടുത്താന്‍ കവിളില്‍ കൊണ്ടു തൊണ്ടയില്‍ ഇത്തിരി നേരം
നില നിര്‍ത്തുക.

തേന്‍.

തേന്‍ ആണു മറ്റൊരു ശക്തമായ പ്രകൃതിജന്യ രോഗപ്രതിരോധ ഔഷധം.
മുറിവുണങ്ങാനും ഇന്‍ഫെക്ഷനെ പ്രതിരോധിക്കാനും തേന്‍ വളരെ സഹായിക്കുന്നു.
തേന്‍ വെറുതെ കഴിക്കാം. അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്തു കഴിക്കാം.

ഓറഞ്ച് .
ജലദോഷത്തിനെതിരെയുള്ള മധുരമുള്ളതും ചെലവു കുറഞ്ഞതുമായ പ്രതിവിധിയാണു ഓറഞ്ചുകള്‍.
വിറ്റാമിന്‍ സി യുടെ ആധിക്യത്താല്‍ ഇന്‌ഫെക്ഷനെതിരെ പ്രതിരോധം ആര്‍ജിക്കാന്‍ സാധിക്കുന്നു.
ഓറഞ്ചു കഴിച്ചാല്‍ കോള്‍ഡു മാറുമെന്ന പ്രസ്ഥാവ്യം ഓര്‍ക്കുക.
ഓറഞ്ചു ജ്യൂസില്‍ കറുവപ്പട്ട അരച്ചിട്ടു കുടിക്കുക. പെട്ടെന്നു ഗുണം കിട്ടും.

നാരങ്ങ.

ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റാമിന്‍ സി ഉള്ളതു നാരങ്ങയിലാണ്. അതിനാല്‍ ശരീര ശുദ്ധീകരണത്തിനും അരോഗ്യപാലനത്തിനും നാരങ്ങ അത്യുത്തമം. നാരങ്ങാ ജ്യൂസു കുടിച്ചാല്‍ ജലദോഷപ്പനി കുറക്കാം.

കറുവപ്പട്ട.

ഇതൊരു ലിവര്‍ ടോണിക്കാണ്. രക്തപരിക്രമണം സാധ്യമാക്കുന്നു. രക്തപ്രവാഹം സജ്ജീവമാകുമ്പോള്‍ രോഗപ്രതിരോധവും വേഗത്തിലാക്കുന്നു.
പേശികളും രക്തക്കുഴലുകളും സജീവമാക്കാന്‍ ഉത്തേജനം നല്‍കുന്ന പ്രകൃതിജന്യ വസ്തു മൂലം ലഭ്യമാകുന്നത് പ്രതിരോധ ശേഷി തന്നെയാണ്.

ചെമന്ന മുളക്.

നല്ല എരുവും പുളിയുമുള്ളതു കഴിച്ചാല്‍ ജലദോഷം മാറുമെന്ന പഴമക്കാരുടെ വാക്കിനു ശാസ്ത്രീയ പിന്‍ബലമുണ്ട്. ഇന്‍ഫെക്ഷനെ ചെറുക്കാനുള്ള  അടുക്കള സൊല്യൂഷനാണു മുളക്.
പരിഷ്കാരികള്‍ക്കു മുളകിന്റെ സോസുപയോഗിക്കാം. നാക്കു പൊള്ളാതെ കാക്കണമെന്നു മാത്രം.

സവാള.

സവാളയില്‍ ധാരാളം സള്‍ഫേറ്റ്സ് അടങ്ങിയതിനാല്‍ വെറുതെ മുറിച്ചു മുറിയില്‍ വെക്കുന്നതു വരെ ജലദോഷത്തിനെതിരെ ഫലപ്രദമാണ്.

ഉപ്പ്.

ചൂടുവെള്ളത്തില്‍ ഉപ്പിട്ടു കുറച്ചധികം സമയം വായില്‍ കൊണ്ടു തുപ്പിക്കളഞ്ഞാല്‍ കഫവും അതോടൊപ്പം ബാക്ടീരിയയും പുറത്തു പോകും.
ജലദോഷത്തിനാശ്വാസവും കിട്ടും. തൊണ്ട വേദന കുറയും. ആശ്വാസം കിട്ടും.


"Have a nice Cold week"
(ജലദോഷം വന്നാല്‍ കിടക്കാതിരിക്കുക, കീഴടങ്ങാതിരിക്കുക. ആത്മവിശ്വാസം നില നിര്‍ത്തുക).

29275

6 comments:

സാബി said...

വിറകു മുഴുവൻ അകത്തേക്കു കയറ്റാൻ നേരം മക്കൾ രണ്ടാളും പറഞ്ഞതാ.. മഴ തോർന്നിട്ടു മതി എന്ന്.
ഇനി പറഞ്ഞിട്ടെന്താ..
എന്നാലും ഞാൻ കിടപ്പിലാവാൻ പോണില്ല!

Naushu said...

ഉപകാരപ്രദമായ ഈ പോസ്റ്റിനു നന്ദി...

നൗഷാദ് അകമ്പാടം said...

ഹാ....ച്..ഛീ!!

ഉം..നല്ല സമയത്താ പോസ്റ്റ് !
വേഗം അടുക്കളയില്‍ കയറി ഒരു കൈ നോക്കട്ടേ!

ഉണ്ണി said...

ഞങ്ങളുടെ സ്പെഷ്യൽ മരുന്നു പറഞ്ഞില്ല. ഒരു പെഗ് സ്മാളിൽ മൂന്നു നാലു കുരുമുളക് പൊടിച്ചിട്ട് ഡ്രൈ ആയി അടിക്കുക എന്നിട്ട് പുതച്ചു മൂടി കിടന്നുറങ്ങുക. നേരം വെളുത്തെഴുനേൽക്കുമ്പോൾ ജലദോഷം പനി ഇവ പമ്പ കടക്കും.

kambarRm said...

എന്റമ്മോ..
ജലദോഷത്തിനു ഇത്രയും മരുന്നോ..
ഇതെല്ലാം പുതിയ അറിവാട്ടോ..എല്ലാത്തിനും നന്ദി,
സത്യത്തിൽ ഈ ജലദോഷം എന്ന് പറയുന്നത് ഒരു രോഗമാണോ..?

Anonymous said...

ജലദോഷം പോയി :D