പുതിയൊരു സിനിമയിലെ ഗാനത്തില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു വരിയുണ്ട്
“ഖല്‍ബിലെ തീ”
“ഖല്‍ബിലെ തീ”
“ഖല്‍ബിലെ തീ”
“ഖല്‍ബിലെ തീ”
ആദ്യമതു കേള്‍ക്കുമ്പോള്‍ ഖല്‍ബിലൊരു തീയാളലാണുണ്ടാവുന്നത്.
ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ “ഖല്ബിലെത്തി” എന്നാണു പാടുന്നതെന്നു
തോന്നും. എന്തോ നല്ലതൊന്നു ആരുടെയോ ഖല്ബിലെത്തിയല്ലോ എന്ന് കരുതി സന്തോഷിക്കും.
അല്ലെങ്കില്‍ അങ്ങനെ തന്നെ എന്നു വിശ്വസിച്ചു ആശ്വസിക്കാന്‍ ശ്രമിക്കും.
ഖല്‍ബിലെ തീ കെട്ടു എന്നാണിനി നമ്മളൊക്കെ പരസ്പരം സ്നേഹത്തോടെ ഖല്ബിലെത്തുന്നത്?, എന്നു ചിന്തിക്കുകയാണീ എഴുത്തിനിരുത്തു ദിനത്തില്‍.
മകള്‍ക്കു സ്കൂളിലേക്കുള്ള ഒരു പ്രൊജക്ടിനു ഡാറ്റ കളക്റ്റു ചെയ്യാനാണു കഴിഞ്ഞ തവണ ഞങ്ങളെല്ലാം കൂടി തുഞ്ചന്‍പറമ്പിലെ എഴുത്തിനിരുത്തു ചടങ്ങു കാണാനെത്തിയത്.
മുസ്ലിംകളായി പലരുണ്ടെങ്കിലും മുസ്ലിം ചിഹ്ന വസ്ത്രത്തോടു കൂടിയതു ഞാന്‍ മാത്രമേയുള്ളൂ.
മതനിരപേക്ഷതയുടെ തെളിവു കാണിക്കാന്‍ ഒരു ഇരകിട്ടിയ സന്തോഷത്തില്‍
മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലിലെ പെണ്‍കുട്ടി മൈക്കുമെടുത്തു പിറകെ കൂടി.
ക്യാമറക്കു മുന്നില്‍ ഞാന്‍ എന്തെങ്കിലും പറയണം.
അവര്‍ക്കു തലയില്‍ തട്ടമിട്ട ഈ താത്താക്കു തുഞ്ചന്പറമ്പിലെത്താനുള്ള പ്രേരണയറിയണം.
ഹരിശ്രീ കുറിക്കാന്‍ വന്ന മാപ്പിളപ്പെണ്ണിനെ ഒരു വാര്‍ത്തയാക്കണം.
നോമ്പു നോല്‍ക്കുന്ന ഹരി ബാലകൃഷ്ണനെ വാര്‍ത്തയാക്കിയ രൂപത്തില്‍!
ബൈബിള്‍ യുനിക്കോഡിലാക്കിയ നിഷാദിലെ മുസ്ലിം നാമത്തെ വാര്‍ത്തയാക്കിയ രൂപത്തില്‍!
ശബരിമല കയറിയ ബീരാന് കുട്ടിയെ വാര്‍ത്തയാക്കിയ കോലത്തില്‍!!
ഞാന്‍ പറഞ്ഞു.
എന്റെ ഈ വേഷം ഈ സ്ഥലത്തു വാര്ത്തയല്ലാതാവുന്ന ഒരു ദിവസം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കാവുമോ?
അന്നു ഞാന്‍ ഈ ക്യാമറക്കു മുന്നില്‍ നിന്നു തരാം പോരെ!
ഒരു സന്ദര്‍ശനം പോലും ചര്‍ച്ചയാവുന്ന വിധം അകല്‍ച്ച. അതു വളര്‍ത്തുകയും വാര്‍ത്തയാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍.
ക്യാമറക്കു മുന്നില്‍ തിക്കിത്തെരക്കാന് കാത്തു നിന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നു ഞാന്‍ മുഖം തിരിച്ചിറങ്ങി.
31280
8 comments:
Best answer!!
അതെ, മതേതരത്വ മസാലക്കൂട്ടുകളൊപ്പിക്കാന് ഒരു താത്തായും വേണം ചാനലുകാര്‍ക്ക്. എല്ലാവര്ക്കും ഇതുപോലെ ആര്‍ജ്ജവത്തോടെ മറുപടി കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍?
അത് നന്നായി
ഖല്ബില് പിന്നേം ചാനലുകാര് തീ നിറയ്ക്കുകയാണല്ലോ..
അവര്‍ക്ക് വാര്‍ത്തകള്‍ ഖല്ബിലല്ല, ചങ്കിലെത്തിക്കാനാണു പൂതി :)
എഴുത്തും സന്ദേശവും നന്നായി.
ഒരു എക്സ്ലൂസീവ് പാഴായി...
welldone!
ഈ വേഷമെങ്കിലും വാര്ത്തയല്ലാതാവുന്ന ഒരു ദിവസം സൃഷ്ടിക്കാന്‍ നമുക്കു കഴിയട്ടെ .....
nannayi sabitha....angane thanne venam....
Post a Comment