പോക്കറ്റടിക്കാരനും കള്ളനും ചായക്കടക്കാരനുമായ
മമ്മു അങ്ങനെ പണക്കാരനായി.
രണ്ടു പ്രാവശ്യം മക്കത്തു പോയി പേരിനു ഹജ്ജ് നിര്‍വ്വഹിച്ചു.
മമ്മു കള്ളഹാജിയായി.
പ്രമാണിയായി.
അറുപത്തി ഏഴാം വയസ്സിലും പെണ്ണുകെട്ടു വീരനായി തുടര്‍ന്നു.
മമ്മുഹാജി റൊക്കം ഏഴു കല്യാണം കഴിച്ചു.
നാലെണ്ണത്തിനെ മൊഴി ചൊല്ലി.
ബാക്കി മൂന്നു ഭാര്യമാരുണ്ട്.
ഏഴു ഭാര്യമാരിലും കൂടി ഇരുപത്തിനാലു മക്കളുണ്ട്.
അതില്‍ കുറേ അനാഥരായി അലവലാതികളായി നടക്കുന്നു.
മമ്മുഹാജിക്കു എപ്പോഴും പുതിയ കല്യാണം കഴിക്കണം.
ഏതെങ്കിലും വീട്ടില്‍ ചെറുപ്പക്കാരികളുണ്ടെന്നു കേട്ടാല്‍ ഉടനെ
"ഞമ്മക്കു കെട്ടിച്ചു താ!“ എന്നുള്ള കല്യാണാലോചന നടത്തും.
സമ്മതിച്ചില്ലെങ്കില്‍ വീട്ടുകാരെ മമ്മുഹാജി പലവിധത്തിലും ഉപദ്രവിക്കും.
അതിനു മമ്മുഹാജിയുടെ പക്കല്‍ ആളുകളുണ്ട്.
തന്നെക്കെട്ടാന് മോഹിച്ചു വരുന്ന മമ്മുഹാജിയെ നിര്‍ഭയം നേരിടുന്ന,
ദരിദ്രയും വിദ്യാസമ്പന്നയുമായ റംലത്തുബീവിയെ നായികയാക്കിയുള്ള
വൈക്കം മുഹമ്മദ് ബഷീറിന്റെ
“ചിരിക്കുന്ന മരപ്പാവ” എന്ന കഥയിലേതാണീ ഭാഗം.
ഈ കഥ അദ്ദേഹത്തിന്റെ അവസാനകാലത്തിലെഴുതിയതിലൊന്നാണ്.
ഈ കഥ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്.
വൈക്കം മുഹമ്മതു ബഷീര്‍ മരിച്ചു. പക്ഷെ കഥയിലെ കാര്യങ്ങള്‍ മരിക്കാതിരിക്കുന്നു.
വയസ്സന് കള്ള ഹാജിമാരില്‍ നിന്നതു മാറി ചെറുപ്പക്കാരായ കല്യാണവീരന്മാരിലേക്കായി മാറിയെന്നു മാത്രം.
കല്യാണം കഴിക്കാന്‍ പണ്ടത്തെപ്പോലെ കാശു വേണമെന്നില്ല. മറിച്ചു കാശുണ്ടാക്കാനാണു അവര്‍ കല്യാണം കഴിക്കുന്നത്.
അധികം സ്വര്‍ണ്ണവും പണവുമൊന്നുമാവശ്യപ്പെടാതെ നിര്‍ധനകുടുംബത്തില്‍ നിന്നാവുമ്പോള്‍ കൂടുതല്‍ അന്വേഷിക്കാതെ പെട്ടെന്നു നടത്തുന്നതിനാല്‍ പലരും ഇതില്‍ ബലിയാടുകളാവുന്നു.
ഉള്ളതു മുഴുവന്‍ ഊറ്റിയെടുത്തു മാനവും കവര്‍ന്നു മാരന് ഉടനെ അപ്രത്യക്ഷനാവുന്നു.
ഇന്നു ഇതു തടയാന്‍ പല മഹല്ലുകളും പുരുഷന്റെ താമസസ്ഥലത്തെ മഹല്ലില്‍ നിന്നു സര്‍ട്ടിഫിക്കറ്റും കുടുംബ പശ്ചാതല വിവരങ്ങളും കിട്ടിയാലേ പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കൂ.
എങ്കിലും പലരും ചതിയില്‍പ്പെടുന്നുണ്ട്.
മലബാറില്‍ ഇതുപോലെ കല്യാണചെക്കന്മാരെക്കുറിച്ചു സ്വകാര്യമായി അന്വേഷിച്ചു വിവരം കൈമാറുന്ന പല സേവന സന്നദ്ധ സംഘടനകളും ഉണ്ട്.
ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇല്ലെങ്കില്‍ ഇനിയും കരയുന്ന മരപ്പാവകളെ കാണേണ്ടി വരും.
(കണ്മുന്പിലെ നിലവിളികളാണു പലതും എഴുതിക്കുന്നത്)
31656
3 comments:
പാവം പെൺ കുട്ടികൾ ചതിക്കപ്പെടാതിരിക്കട്ടെ....
ഉചിതമായ കുറിപ്പ്.
അഭിനന്ദനങ്ങൾ!
കൊല്ലണം ഇമ്മാതിരി പരിപാടി ചെയ്യുന്നവരെ ..
നല്ല ലേഖനം saabi...
Post a Comment