ക്രിട്ടിക് ഗംഗനെ യവള്‍ കെട്ടിയ നാളു തൊട്ടു,
ബോംബെക്കാരനും പിശുക്കനുമായ
ബോസിന്റെ വിളിക്കല്പ്പം ബഹുമാനം കൂടി.
“പ്രിയാജീ” ന്നൊരു വിളിയുടെ സുഖം കേട്ടവൾ
അടുത്തു ചെന്നാലാ ആ തിരുമോന്തയിലൊരു
ചിരി തീരേ കണ്ടിട്ടില്ലെന്നതാണു സങ്കടം.
പിറകെ മണത്തു നടന്നിരുന്നൊരെഡിറ്റർ,
പേരിലെയൊരക്ഷരം പകമുനയാലെഡിറ്റി.
“പ്രായായ ഗംഗാധരൻ” എന്നാണയാൾ
പിന്നെയവൾ കേൾക്കാതെ വിളിച്ചതെപ്പോഴും.
കവിതക്കു കീഴെ പിന്നെ പ്രിയാഗംഗാധരൻ
എന്നച്ചടിച്ചപ്പോൾ പുതിയൊരെഴുത്തുകാരിക്കു
കാണാത്ത ഫാൻസിന്റെ കിട്ടാത്ത കത്തുകൾ,
എല്ലാക്കുമറിയേണ്ടതച്ഛനാണൊ ഗംഗാധരൻ?
ഗംഗേട്ടനുമായുള്ള ഈഗോ-കലഹമാരംഭമായി.
പിന്നെ, പ്രിയാഗംഗനെന്നും പ്രിയാജിയെന്നുമുള്ള
പേരൊക്കെയുപേക്ഷിച്ചവൾ വെറും പ്രിയയായി.
അവൾ അവൾക്കു മാത്രം പ്രിയപ്പെട്ടവളായി.
33200
No comments:
Post a Comment