Thursday, August 24, 2006

രണ്ടാനമ്മ

ഉണ്ണീടമ്മ ഉഷ മരിച്ചപ്പോള്‍
ഉണ്ണീടച്ഛന്‍ ഊര്‍മ്മിളയെ കെട്ടിയത്‌ ഉണ്ണീടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടായിരുന്നു.

രണ്ടാനമ്മ വന്നതിന്റെ രണ്ടാം ദിവസം ഉണ്ണിക്കവള്‍ ഉരുളിയിലാണൂണു വിളമ്പിയത്‌.

ഊര്‍മ്മിളയുടെ ഉള്ളറിയാന്‍
അന്നുണ്ണീടച്ഛന്‍ ഉമ്മറത്തിരുന്നു ഉണ്ണിയെ വിളിച്ചു,

" ഉണ്ണീ,നീയാ ഊണീന്‌പാത്രം കൊണ്ടൊന്നുമ്മറത്തു വാ"

ഉണ്ണി അടുക്കളയില്‍ നിന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞു.

"ഇതു എനിക്കൊറ്റക്കു പൊങ്ങുന്നില്ലച്ഛാ"

ഉണ്ണീടച്ഛന്‍ ഉള്ളുകള്ളിയറിയാതെ, ഉണ്മയറിയാതെ ഉറപ്പിച്ചുരിയാടി.

"ഊര്‍മ്മിള ഉഷയെക്കാള്‍ ഉത്തമ,
ഉണ്ണിയെ ഉചിതമായി ഊട്ടി ഉടുപ്പിക്കുമവള്‍"