Sunday, August 24, 2008

സംഗീത സം‌വിധായിക

ശാബുവിന്റെ പരീക്ഷാ പേപ്പറില്‍ ഒരു ചോദ്യം.

മലയാള സിനിമാഗാന രംഗത്തു അറിയപ്പെടുന്ന ഒരു സംഗീത സം‌വിധായിക ?
ഉത്തരം അവനെഴുതിയില്ല.
എന്നോടു ചോദിച്ചു
എനിക്കുമറിയില്ല.
വിക്കി നോക്കി.
ഗൂഗിള്‍ പരതി.
നോ രക്ഷ!.
മാഷിനോടു തെരക്കി.
അറിയില്ലന്നുത്തരം.
ബൂലോഗത്താര്‍ക്കെങ്കിലും ഉത്തരമറിയുമെങ്കില്‍ പറഞ്ഞു തന്നാല്‍ വളരെ ഉപകാരം.

13485

4 comments:

ശിവ said...

ഇപ്പോള്‍ അറിയില്ല അന്വേഷിച്ച് അറിയിക്കാം...

പാമരന്‍ said...

ഉഷാ ഖന്ന

പാമരന്‍ said...

ഓര്‍ത്തിരിക്കുന്ന ഗാനങ്ങള്‍:

ഉണരൂ വേഗം നീ സുമറാണീ..

നീ മധു പകരൂ.. മലര്‍ ചൊരിയൂ..

വിക്കി

സാബി said...

നന്ദി,
പാമരന്‍.
ഉഷാ ഖന്നയെക്കുറിച്ചു കേട്ടിരുന്നു.
പക്ഷെ മലയാള ചലചിത്രഗാനത്തിനു സംഗീതം ചെയ്തതു അറിയില്ലായിരുന്നു.
അതും ആ പ്രശസ്ഥമായ മൂടല്‍മഞ്ഞിലെ ആ ഗാനം.
എന്റെ മോന്റെ ഒരു മാര്‍ക്കു പോയി.
ഇപ്പോള്‍ ആ ടീച്ചറുമായി ഒരങ്കം കഴിഞ്ഞു ഫോണ് വെച്ചതേയുള്ളൂ.
വിളിച്ചു മാപ്പു പറയട്ടെ!
ടീച്ചര്‍ക്കും അറിയില്ല.
താങ്ക്സ്.