Wednesday, October 15, 2008

തീരെ ഒഴിവില്ലന്നേ..!

ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു.
ഉമ്മയാണ്‌
"സാബീ, നിനക്കു നാളേം മറ്റന്നാളും രണ്ടു ദിവസം ഇവിടെ വന്നൊന്നു നില്‍ക്കാന്‍ പറ്റ്വോ? എനിക്കു രണ്ടീസം എന്റെ ഉമ്മാന്റെ അടുത്തു പോയി നിക്കായിരുന്നു."

"പറ്റൂലല്ലോമ്മാ..! കുട്ട്യാള്ക്കു പരീക്ഷല്ലേ! ഞാന്‍ അടുത്തില്ലങ്കി രണ്ടാളും ഒരക്ഷരം പഠിക്കില്ല. നിങ്ങള്‍ സീനൂനെ വിളിച്ചു നോക്കിയോ?"

"ഓള്‍ക്കും ഒഴിവുണ്ടാകൂലാ! മാര്‍ബിളിന്റെ പണിക്കാരു അകത്തെ മുറിയില്‍ പണിതുടങ്ങിക്കാണും! മാറി നിന്നാ കണ്ണില്‍ കണ്ടതൊക്കെ അവരു അടിച്ചു മാറ്റുമത്രേ! പണിക്കാരൊക്കെ ആന്ധ്രക്കാരാത്രേ.. ആര്‍ത്തിയുള്ള വര്‍ഗ്ഗം."

"എന്നാല്‍ പിന്നെ സുര്‍ഫത്തിനെ വിളിച്ചോക്കീ.. അവളെങ്കിലും വന്നു നിക്കട്ടെ രണ്ടീസം, വെറുതല്ലല്ലോ, പെറ്റു പോറ്റി വളര്‍ത്തിയതല്ലെ ഞങ്ങളെപ്പോലെ അവളേം..!"

"അവള്‍ക്കും പറ്റും എന്നു തോന്നിണില്ല്യാ..കഴിഞ്ഞയാഴ്ച്ചയാണു അവള്‍ നഴ്സറിയില്‍ നിന്നു വാങ്ങി പുതിയ ഇനം ഓര്‍ക്കിഡുകളും,യൂഫോര്‍ബിയയും ഡോറാന്‍ഡോയുമൊക്കെ നട്ടത്‌. കുട്ടികളെ നോക്കുന്നതു പോലെ ഒപ്പം നിന്നു നോക്കിയില്ലങ്കില്‍ അതൊക്കെ വാടിപോകുമത്രേ!"

"എന്നാല്‍ ഉമ്മാന്റെ പോക്കു രണ്ടാഴ്ച്ചത്തേക്കു മാറ്റി വെച്ചൂടെ?"
"എന്താ ഇത്ര അര്‍ജന്റായിട്ടു നിങ്ങള്‍ക്കൊരുമ്മാനെ കാണല്‍?. വല്യുമ്മാക്കു അസുഖം വല്ലതുമുണ്ടോ?"

"അര്‍ജന്റായിട്ടു പോകുകയൊന്നുമല്ല. ഉമ്മാക്കസുഖവുമില്ല".
"നമ്മടെ അടുത്തുള്ള, നിങ്ങള്‍ പഠിച്ചിരുന്ന സ്കൂളില്‍ പുതുതായി പണിതീര്‍ത്ത മൂന്നു നില കെട്ടിടത്തിന്റെ ഉദ്ഘാടനമാണു നാളെ.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കലാപരിപാടികളാണ്‌. കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും അവരുടെ കലാപരിപാടികളും. അഫ്സലും രഹ്നയും നയിക്കുന്ന ഗാനമേളയും ഉണ്ട്‌".
"നിങ്ങള്‍ക്കു മൂന്നാള്‍ക്കും ക്ഷണക്കത്തുണ്ട്‌".
"എനിക്കീ രണ്ടു ദിവസം ഇവിടെ നിക്കാന്‍ സാധിക്കില്ല".
"ശബ്ദത്തിന്റെ അലര്‍ജി,മാത്രമല്ല നിങ്ങളുടെയൊക്കെ ക്ലാസ്സ്‌മേറ്റുകള്‍ വീട്ടിലേക്കു വന്നാല്‍ അവര്‍ക്കൊരുക്കാന്‍ എനിക്കൊറ്റക്കു ഒന്നിനും ആവില്ല. അതിനാല്‍ ബുദ്ധിപൂര്‍വ്വം ഞാന്‍ എന്റെ തറവാട്ടിലേക്കൊന്നു മാറിനില്‍ക്കുന്നതാണു നല്ലതെന്നു തോന്നുന്നു".

"ഉമ്മാ...!"
"ഇക്കാര്യം നിങ്ങള്‍ എന്തേ മുന്നേ പറഞ്ഞില്ല".
"ഇതാ ഞാനെത്തുകയായി".

ഉമ്മ ഓ.കെ പറയുന്നതിന്നു മുന്നെ ഞാന്‍ ഫോണ്‍ കട്ടാക്കി.

ഫോണിലെ കോണ്ടാക്ട്‌ നമ്പറില്‍ ആദ്യം കിട്ടിയത്‌ സുല്‍ഫത്തിനെയാണ്‌.
"എടീ നമ്മടെ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെയാണ്‌. നിങ്ങടെ കാറവിടെയില്ല്ലെ?നീ സീനുവുമായി ഇതിലെ വാ നമുക്ക്‌ രണ്ടു ദിവസം വീടു ഒഴിഞ്ഞു തന്നു ഉമ്മ തറവാട്ടിലേക്കു പോണു. അഫ്സലിന്റെയും രഹനയുടെയും ഗാനമേള, പൂര്‍വ്വവിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികളുടെ കലാപരിപാടികള്‍".
"എല്ലാം വിശദമായി നേരില്‍ പറയാം".

"മക്കളുടെ കാര്യമോ? അതു കള!"

"ഭക്ഷണം മക്കള്‍ക്കുള്ളതു ഫ്രിഡ്ജിലുണ്ട്‌. അവരു മെക്രോവേവില്‍ വെച്ചു ചൂടാക്കിക്കഴിച്ചോളുമെന്നേ! സാരമില്ല".പേടിക്കാതിരിക്കാന്‍ ജാനുവേട്ടത്തിയോടിവിടെ വന്നു കൂട്ടിനു കിടക്കാന്‍ പറയാം".
"പഠിക്കാനവര്‍ തനിച്ചു പഠിച്ചോളും. ഇനി കുറച്ചൊക്കെ തനിച്ചു പഠിക്കാന്‍ നാം അവരെ ശീലിപ്പിക്കണം",

" ഇത്താ എന്നാ സംസാരിച്ചു നേരം കളയല്ലെ!"
തീരെ ടൈമില്ലന്നേ..ഞനെത്തുമ്പോഴേക്കു നീ മാറ്റി നില്‍ക്കണം!, സിനുവിനെ നീ വിളിച്ചു പറയോല്ലല്ലേ?

“സിനൂനെ ഞാന്‍ വിളിച്ചു പറയാം ആന്ധ്രക്കാരെ നോക്കാന്‍ ഓളു ആ അന്ത്രമ്മാനോടു പറഞ്ഞോളും നിങ്ങള്‍ രണ്ടാളും എത്തുന്നതിന്നു മുന്‍പെ ഞാന്‍ റഡിയായി നില്‍ക്കാം".

"ഹാവൂ സമയം തീരെ പോരാ.. ഈ ഉമ്മാക്ക്‌ ഒരു ഉത്തരവാദിത്തവും ഇല്ല".
ഒ.കെ.
ബൈ.. ബൈ..
14760

14 comments:

സാബി said...

സീനുവും സുല്‍ഫത്തും എന്‍റെ അനിയത്തിമാരല്ല. എന്നാല്‍ നാത്തൂന്മാരാണോ എന്ന മറുചോദ്യത്തിനു മറുപടിയും ഇല്ല.
കഥ വായിച്ചാ പോരെ!
എന്തിനാ കൂടുതല്‍ ചോദ്യങ്ങള്‍?
എല്ലാര്‍ക്കും ആശംസകളോടെ!
ഒരു ചെറു നുറുങ്ങ്..!

ചന്ദ്രകാന്തം said...

ഹൗ! മുറിച്ചമുറി....!!!!!

(നല്ല തേന്‍‌വരിയ്ക്ക മുറിയ്ക്കുന്നപോലല്ലേ...ജീവിതത്തെ മുറിച്ചു വെച്ചത്‌.. സമ്മതിച്ചൂ....)

സുല്‍ |Sul said...

സാബിത്താ
നിങ്ങളെ തിരസ്കരിച്ചിരിക്കുന്നു ;)

സൂപര്‍.
-സുല്‍

Kaithamullu said...

ഉമ്മാന്റെ ഭാഗ്യം!
- ഇങ്ങനത്തെ മക്കളെ കിട്ടിയല്ലോ!

പിരിക്കുട്ടി said...

kollallo sabithatha

Lathika subhash said...

സാബീ,
ഞാന്‍ ഇവിടെ ആദ്യമാ.
ഇഷ്ടപ്പെട്ടു.
ആശംസകള്‍.

നവരുചിയന്‍ said...

കൊള്ളാം ... :)

Areekkodan | അരീക്കോടന്‍ said...

ഹ..ഹ...കൊള്ളാലോ ഈ മക്കള്‍

കുറ്റ്യാടിക്കാരന്‍|Suhair said...

ഒരു പത്തിരുപത് വര്‍ഷം കഴിഞ്ഞ് സാബിത്താ കുട്ട്യോളോട് ഇങ്ങനെ ഒരു ദിവസം വീട്ടില്‍ വന്ന് നില്‍ക്കാന്‍ പറഞ്ഞാല്‍ അവര്‍ എന്തു പറയുമായിരിക്കും?

നല്ല കഥ...

The Kid said...

സാബീ, ഉമ്മയുടെ ഈ "നമ്പര്‍" ഓര്‍ത്തു വച്ചോ. ഒരു 20 വര്‍ഷം കഴിയുമ്പൊ പ്രയോഗിക്കേണ്ടി വരും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

You said it

:)

കാര്‍വര്‍ണം said...

:) ha ha kalakki

സാബി said...

ചന്ദ്രകാന്തം,
സുല്,
കൈതമുള്ള്,
പിരിക്കുട്ടി,
ലതി,
നവരുചിയന്‍,
അരീക്കോടന്‍,
കുറ്റ്യാടിക്കാരന്‍,
ദി കിഡ്,
പ്രിയ,
കാര്‍വര്‍ണ്ണന്‍
എല്ലാര്‍ക്കും നന്ദി..
(ഒരേ തൂവല്പക്ഷികളെ കണ്ടതിനാല്‍ എന്‍റെ കുറ്റബോധം പകുതി പോയിക്കിട്ടി.)
ദി കിഡ് പറഞ്ഞത് കഥക്കു പറ്റിയ നല്ല ഒരു ട്വിസ്റ്റ്. ആ വഴിക്കൊന്നു മാറ്റിയെഴുതട്ടെ!(താങ്ക്സ്)

Jayasree Lakshmy Kumar said...

കൊള്ളാം