Wednesday, November 12, 2008

വെള്ളിലത്താളി



അമ്മ കറുമ്പി,
മോളു വെളുമ്പി,
മോളുടെ മോളോ, അതി സുന്ദരി.!

ഈ കടം കഥയുടെ ഉത്തരംവെള്ളിലത്താളിയാണ്‌.

പുറമെയുള്ള മൂത്ത ഇലകൾ കടും പച്ച നിറത്തിലും പിന്നെ ഉണ്ടായ ഇളം ഇലകൾ വെള്ളനിറത്തിലും അതിനും ഉള്ളിൽ മനോഹരമായ കുങ്കുമവും മഞ്ഞയും നിറത്തിലുമുള്ള "ജിമിക്കി" പൂക്കളും സംഗമിച്ച വെള്ളിലത്താളിയുടെ വർണ്ണ വൈവിധ്യമാണു ഈ കടങ്കഥക്കു നിദാനം.
പണ്ടൊക്കെ പെണ്ണുങ്ങൾ തലമുടിയിൽ തേക്കാനുള്ള താളി ഉണ്ടാക്കിയിരുന്നത്‌ ഇതിന്റെ ഇല ചുടുവെള്ളത്തിൽ തിളപ്പിച്ചു തണുപ്പിച്ചു പിഴിഞ്ഞെടുത്തായിരുന്നു.
തലക്കു നല്ല തണുപ്പിനും താരൻ നന്നായ്‌ പോകാനും പറ്റിയ നല്ല ആയുർവ്വേദിക്‌ ഷാമ്പൂവാണ്‌ വെള്ളിലത്താളി.

കറന്റുകമ്പിക്കു താഴെയുള്ള മരകൊമ്പുകൾ വെട്ടിഒഴിവാക്കുകയായിരുന്നു ലൈന്മാനും പണിക്കാരനും. ജന്വേട്ടത്തിയുടെ വളപ്പിൽ നിന്നു വെട്ടിത്തള്ളിയ വെള്ളിലത്താളിയുടെ വലിയ ഒരു ചില്ലയും വലിച്ചു കൊണ്ടാണ്‌ ജാന്വേട്ടത്തി ഇന്നലെ "തുഷാര'യിൽ വന്നു കയറിയത്‌.
"സാബീ, ഇതിന്റെ ഇലകൾ പൊട്ടിച്ചു വെള്ളത്തിൽ തിളപ്പിച്ചു താളിയുണ്ടാക്കി വെച്ചോളൂ! മുടിക്കു നല്ലതാ.."

ഇലകൾ അടർത്തിമാറ്റുന്നതിനിടെ ആ ശിഖരത്തിൽ നിന്നു ഭംഗിയുള്ള ഒരു ചെറിയ കൊമ്പു ഞാൻ മുറിച്ചെടുത്ത്‌ വെള്ളം നിറച്ച ഫ്ലവർ വേസിൽ വെച്ചു.
രണ്ടുമൂന്നു ദിവസം വാടാതെ അതിലിരിക്കും.
പച്ചയും വെള്ളയും മാച്ചു ചെയ്യുന്ന അതേ കളറുള്ള ഫ്ലവർവ്വേസിൽ അതിരുന്നപ്പോൾ കാണാൻ അഴക്‌.

മോളതിന്റെ ഫോട്ടോയെടുത്തു.
ഫോട്ടോസൂട്ടിലിട്ടൊന്നു മിനുക്കിയെടുത്തു.
ഇതു എന്റെ ഈ ബ്ലോഗിലിട്ടാൽ കാലാകാലം, ഒട്ടും വാടാതെ കാണേണ്ടവർക്കൊക്കെ കാണാമല്ലോ!

ഒ.ടോ. വേറോന്നും എഴുതാനില്ലാത്തതിനാലും ബ്ലോഗു ചിതലരിച്ചു പോകാതിരിക്കാനും വേണ്ടി.

5 comments:

സാബി said...

വേറോന്നും എഴുതാനില്ലാത്തതിനാലും ബ്ലോഗു ചിതലരിച്ചു പോകാതിരിക്കാനും വേണ്ടി.

kichu / കിച്ചു said...

അമ്മ കറുത്തിട്ടും..
മോളുവെളുത്തിട്ടും
മോളുടെ മോളൊരു സുന്ദരിച്ചി...

Unknown said...

നന്നായിരിക്കുന്നു

Areekkodan | അരീക്കോടന്‍ said...

).......
...........
...............
അല്‍പം DDT കൂടി വിതറിയതാ....സോറി വെറുതേ പറഞ്ഞതാട്ടോീ....

ആഗ്നേയ said...

gud one..:)