Sunday, May 31, 2009

എന്റെ നഷ്ടപ്പെട്ട നീലാംബരിക്കു...

Photo: credit to "The most Famous kerlites"

ക്ഷിയുടെ മണവുമായി..!
മലയാളത്തിന്റെ ധന്യമായി...
നീർമ്മാതളങ്ങൾ ഇനിയും പൂക്കുന്ന കാലത്തേക്കു
ഒന്നു കൂടി മടങ്ങി വരാന്‍ തീരെ കൊതിക്കാതെ.

ജാലകച്ചില്ലിൽ നെഞ്ചിടിച്ചു വീണ കുരുവിയായി,
കണ്ണാടിച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന ചോര കടലാസിലേക്കു പകർത്തി
വായനക്കാരന്റെ ഉള്ളിലേക്കു ചേക്കേറിയ ആ മനുഷ്യെഴുത്തുകാരി.

ചന്ദനമരങ്ങൾക്കിടയിലൂടെ
സനേഹത്തിന്റെ തണുപ്പു പകർന്ന

മലയാളത്തിന്റെ മാധവിക്കുട്ടി,
ഇംഗ്ലീഷിലെ കമലദാസ്‌,

പ്രിയപ്പെട്ടവരുടെ ആമി,
ജീവിതാന്ത്യത്തിലെ കമലാസുരയ്യ.

മലയാള കഥാലോകത്തു ചൂടുള്ള നെയ്പ്പായസം
ഒരു ഉരുളിയിലൊരുക്കിവെച്ചു
പൂനയിലെ തണുത്ത തരിശു നിലത്തേക്കു
പാലായനം ചെയ്ത എഴുത്തമ്മ.
(അല്ല)
നരച്ചീറുകൾ പറക്കുന്ന അർദ്ധരാത്രിയിൽ
ഭീരുക്കളായ നാം ആരെന്നു വെളിപ്പെടുത്താതെ
ഫോണിൽ ഭീഷണിപ്പെടുത്തി ഓടിച്ചു കളഞ്ഞ ഒരമ്മ.
മലയാളത്തെ സ്നേഹിച്ച ഒരു വിധവ.

ആരും ശല്യപ്പെടുത്താനില്ലാത്ത ലോകത്തിൽ
ഒരു പൊന്മയായി പറന്നു നടക്കാൻ,
ജാനുവമ്മ പറഞ്ഞ കഥകൾ ഏറ്റു പറഞ്ഞു
എനിക്കു പ്രചോദനം നൽകിയ...
എന്റെയും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിക്കു.

ദു:ഖത്തോടെ വിട.

20775

5 comments:

സാബി said...

ജാനുവമ്മ പറഞ്ഞ കഥകൾ ഏറ്റു പറഞ്ഞു
എനിക്കു പ്രചോദനം നൽകിയ...
എന്റെയും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിക്കു.

ദു:ഖത്തോടെ വിട.

പ്രിയംവദ-priyamvada said...

..പകരം വയ്ക്കാനില്ലാത്ത പ്രതിഭ!
മനസ്സിലെ ആ സിഹാസനം എത്രകാലം ഒഴിഞ്ഞു കിടക്കും ?
എന്റെയും പ്രിയപ്പെട്ട എഴുത്തുകാരിക്കു.
ദു:ഖത്തോടെ വിട :(

ഹന്‍ല്ലലത്ത് Hanllalath said...

...ആദരാഞ്ജലികള്‍...

C.K.Samad said...

ആദരാഞ്ജലികള്‍.............

richumolu said...

വല്ലാത്തൊരു തണുപ്പാണ് എന്റെ കയ്യിനിപ്പോഴും....അവരെന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞത് മറക്കില്ലൊരിക്കലും ...സ്നേഹിക്കാന്‍ പഠിക്കണം സ്നേഹം ഉണ്ടാവണം മനസ്സില്‍ ...

അമ്മേ മറക്കില്ല...നിങള്‍ക്ക് മരണമില്ല...