മുത്തുമ്മന്റെ അമർഷം നിറഞ്ഞ ശകാരം കേട്ടപ്പോഴാണു ഞാൻ ടി.വി.യിലേക്കു പാളി നോക്കിയത്.
ഒരു ഹെയർ ഓയലിന്റെ പരസ്യമാണ്.
എപ്പോഴും സ്മാര്‍ട്ടായി നടക്കൂ എന്നു പറയുന്ന പ്രശസ്തയായ ഒരു നടി. തന്റെ സമൃദ്ധമായ മുടിയുടെ രഹസ്യം ഒരു ഹെയർ ഓയലാണെന്നും മുടി മുറിക്കേണ്ടി വരുമെന്നതിനാൽ സിനിമയിലേക്കു വിടാൻ ആദ്യം അമ്മ സമ്മതിച്ചില്ലന്നും പിന്നെ ആ ഹെയർ ഓയൽ ഉണ്ടായിരുന്നതിനാൽ അമ്മ സിനിമാഭിനയത്തിനു വിട്ടു എന്നും പറയുന്ന ഒരു പരസ്യം.
ഞാനും ആ പരസ്യം പലതവണ കണ്ടതാണ്. അപ്പോഴൊക്കെ എനിക്കും ഇതു പച്ചക്കള്ളമല്ലേ! എന്ന തോന്നലാണുണ്ടായത്. അതോടെ ആ കമ്പനിയെക്കുറിച്ചുള്ള വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരുന്നൂ.
കാരണം അതിൽ കാണിക്കുന്ന അമ്മ, ശരിക്കും നടിയുടെ അമ്മ അല്ല എന്നു കേരളത്തിലെ കൊച്ചുകുട്ടികൾക്ക് കൂടി അറിയും.
അതോടെ ആ പരസ്യം ഒരു നുണയാണ് എന്ന ബോധമാണു ആദ്യമേ മനസ്സിൽ വരുന്നത്. അതിനാൽ ആ ഉൽപന്നത്തിന്റെയും അതുണ്ടാക്കുന്ന കമ്പനിയുടേയും വിശ്വാസ്യത നെഗറ്റീവായാൽ സമാന്യജനത്തിനെ കുറ്റം പറയാമോ?
പ്രത്യേകിച്ചു മുഖ്യ ഉപഭോക്താക്കളായ സ്തീ ജനങ്ങളെ!
പരസ്യക്ലിപ്പുകൾ അഭിനയമല്ല, ജീവിതത്തിൽ നിന്നുള്ള ഒരേടാണ് എന്ന പ്രതീതിയാണുണ്ടാക്കേണ്ടത്.
മുൻപറഞ്ഞ പരസ്യത്തിൽ സിനിമാലോകത്തേക്കു പ്രവേശിക്കുക എന്ന ആ നടിയുടെ ജീവിതത്തിലെ ഒരു റിയ്ല് സംഭവവും കച്ചവട ലാക്കോടെ അതു പുനരാവിഷകരിക്കുകയെന്ന തീമിൽ അമ്മയെ കാണിച്ചപ്പോൾ നടത്തിയ സ്പഷ്ടമായ ആൾമാറാട്ടവും
മോരും മുതിരയും പോലെ വേറിട്ടു കിടക്കുന്നതിനാലാണു ഇതു അരോചകമാവുന്നത്.
ഇന്നു മാർക്കറ്റിലിറക്കുന്ന ഒരുൽപന്നത്തിനു വർഷങ്ങളായി നമുക്കു സുപരിചിതമായ ഒരു സെലിബ്രറ്റിയുടെ മുഖം കാണിച്ചു "ഇവരുടെ സൗന്ദര്യത്തിന്റെ രഹസ്യം" എന്നു പരസ്യം ചെയ്യുന്ന വിഡ്ഡിത്തം കണ്ടു പലപ്പോഴും രോഷം കൊണ്ടിട്ടുണ്ട്.
അങ്ങനെ പലരിലും രൂപം കൊള്ളുന്ന രോഷം തന്നെയായിരിക്കും ആ പ്രൊഡക്ടിന്റെ വിപണന പരാജയത്തിനു കാരണവും.
"സി.എഫ്.എൽ. ലാമ്പു വാങ്ങി സേവിംഗ് ഡപ്പോസിറ്റു തുടങ്ങൂ".
"മണ്ണുണ്ണി.....ഇപ്പോൾ..പൊന്നുണ്ണിയായില്ലേ!" എന്ന ഒരു പരസ്യമുണ്ട്.
"മണ്ണുണ്ണി.....ഇപ്പോൾ..പൊന്നുണ്ണിയായില്ലേ!" എന്ന ഒരു പരസ്യമുണ്ട്.
മലയാള ചലചിത്ര രംഗത്തെ പ്രശസ്ത നടനാണു പരസ്യത്തിൽ.
ആൾകൂട്ടത്തിനിടയിൽ ഒരു കടയിൽ വന്നു സി.എഫ്.എൽ. ലാമ്പു വാങ്ങുന്ന രംഗം പരസ്യത്തിനായി ഷൂട്ടു ചെയ്തപ്പോൾ അതിൽ ആ നടനില്ലന്നും ഒരു ഡ്യൂപ്പിനെ വെച്ചെടുത്താണെന്നും പിന്നെ ആ നടന്റെ തലമാത്രം ഡ്യൂപ്പിന്റെ ഉടലിനു മുകളിൽ എഡിറ്റു ചെയ്തു കയറ്റിയതാണെന്നും ഇത്തിരി ശ്രദ്ധിച്ചു നോക്കിയാൽ (സംഭാഷണ മധ്യേ, ഉടലിന്റെ ശരീരഭാഷ നിരീക്ഷിച്ചാൽ)എല്ലാവർക്കും മനസ്സിലാവും.
ആൾകൂട്ടത്തിനിടയിൽ ഒരു കടയിൽ വന്നു സി.എഫ്.എൽ. ലാമ്പു വാങ്ങുന്ന രംഗം പരസ്യത്തിനായി ഷൂട്ടു ചെയ്തപ്പോൾ അതിൽ ആ നടനില്ലന്നും ഒരു ഡ്യൂപ്പിനെ വെച്ചെടുത്താണെന്നും പിന്നെ ആ നടന്റെ തലമാത്രം ഡ്യൂപ്പിന്റെ ഉടലിനു മുകളിൽ എഡിറ്റു ചെയ്തു കയറ്റിയതാണെന്നും ഇത്തിരി ശ്രദ്ധിച്ചു നോക്കിയാൽ (സംഭാഷണ മധ്യേ, ഉടലിന്റെ ശരീരഭാഷ നിരീക്ഷിച്ചാൽ)എല്ലാവർക്കും മനസ്സിലാവും.
കുട്ടികള്‍ക്കു പോലും ഇതു വ്യക്തമാകും.
ഇവിടെ കമ്പനിയോടോ അവരുടെ പ്രൊഡക്റ്റിനോടോ വിശ്വാസക്കുറവു വന്നില്ല. മറിച്ചു ആ നടനോടു തോന്നി, കൂടാതെ അവിദഗ്ദമായി അതു വീഡിയോ എഡിറ്റു ചെയ്ത പരസ്യ ഡിസൈനറുടെ കഴിവിനോടും.
ഡയലോഗു പറയുന്ന മുഖം മാത്രം സൗകര്യമുള്ളിടത്തിരുന്നു ഷൂട്ടു ചെയ്തു,
ക്രൗഡിനിടയിലെ രംഗങ്ങൾ ഡ്യൂപ്പിനെ വെച്ചെടുത്തു പിന്നെ തല തിരുകിക്കയറ്റുന്ന രീതി സിനിമയിലായാലതു ജനം ക്ഷമിക്കും. പക്ഷെ പരസ്യത്തിലായാലതു വിദഗ്ദമായി ചെയ്തില്ലെങ്കിൽ വിഷമിക്കുന്നതു ആ നടൻ മാത്രമായിരിക്കില്ല. ഉൽപന്നം കൂടിയായിരിക്കും.
ഇവിടെ സി.എഫ്.എൽ ലാമ്പുകൾ ഒരു സേവിംഗ് ഡപ്പോസിറ്റുകളാണെന്ന വസ്തുത വീട്ടമ്മമ്മാർക്കു നന്നായി അറിയാവുന്നതിനാൽ അതിന്റെ വില പോവില്ല.
( മറിച്ചു അഭിനേതാവിന്റെ മാത്രംവില പോകും).
പ്രശസ്തരുടെ സൽപ്പേരു വിപണനത്തിനുപയോഗിക്കുന്ന സ്ഥപനങ്ങൾ ധാരാളമായിരിക്കുന്നു. ബ്രാൻഡ് അംബാസെഡരെന്നും സെലിബ്രറ്റി സ്പോൺസരെന്നെക്കെയുള്ള നാമത്തിൽ അവരുടെ ഗുഡ്വിൽ നമുക്കു വിറ്റു കാശാക്കുമ്പോൾ ഓർക്കുക ചതിക്കുഴികൾ!
( സെലിബ്രറ്റികള്‍).
ഞങ്ങള്‍ ഉപഭോക്താക്കളെ അങ്ങനെ എളുപ്പം പറ്റിക്കാനാവില്ല.
21444
21444
2 comments:
പെണ്ണുങ്ങളല്ലേ..!
പക്ഷെ പൊട്ടത്തികളല്ല!
ഒരു പക്ഷെ എല്ലാക്കാലവും..!
എല്ലാ പരസ്യങ്ങളും ഇവിടെത്തെ സ്ത്രികളെ മാത്രം ഉദ്യേഷിച്ചാണ് പുറത്ത് വരുന്നത്.
അതുവിടെത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്നുണ്ട്
Post a Comment