കോഴിക്കു കൂവിയുണര്ത്തുപണി
ബോറടിക്കുവാന്‍ അധികമിടയില്ല.
ഇഷ്ടപ്പെട്ടൊരു വിരുന്നുകാരന്റെ
വിളിയൊച്ച കേട്ടാലതിനന്ത്യമല്ലേ!
പട്ടിക്കു തന്റെ കാവല്‍പണിയും കുരയുംവിരസമായധികം തുടരേണ്ടതില്ല.അതിരു മാറിക്കയറുന്നൊരു കുറുക്കന്പല്ലു കൊണ്ടൊന്നു പോറിയാല്‍,അയ്യോ! പേപ്പട്ടിയെന്ന പേരിട്ടുടമ തന്നെ! ഒറ്റിക്കൊടുക്കും വരേയല്ലേ, ജീവിതം.
പൂച്ചക്കും എലിപിടി നിര്‍ത്താം, ഏറു കൊള്ളാതോടാം, വീട്ടീന്നു
പുന്നാര മോനു വളര്ത്താനമ്മക്കൊരു
പച്ചപ്പനന്തത്തയെ കിട്ടും മുന്‍പേ!
അമ്മക്കും താക്കോലേറെ ചുമക്കേണ്ടതില്ല.
ജരാനരകളെത്തും മുന്‍പെ പെറ്റതള്ളയെ
വൃദ്ധസദനത്തിന്റെ നടക്കുതള്ളാന്, പുത്രനു
കരളലിവില്ലാത്തൊരുപാതിയെത്തും വരെ മാത്രം.!
ജരാനരകളെത്തും മുന്‍പെ പെറ്റതള്ളയെ
വൃദ്ധസദനത്തിന്റെ നടക്കുതള്ളാന്, പുത്രനു
കരളലിവില്ലാത്തൊരുപാതിയെത്തും വരെ മാത്രം.!
23028
11 comments:
കോഴിയും പട്ടിയും പൂച്ചയുമെന്നപോല് ഒരു ജന്തു
ജന്തു നിരീക്ഷണം നന്നായി
വരേയല്ലേ, ജീവിതം.
:)
നല്ല നിരീക്ഷണം.
ചിത്രങ്ങൾ മാഷിന്റേയോ സാബിയുടേതോ? നന്നായിട്ടുണ്ട്.
ജയേഷ്,വഴിപോക്കന്,സതീഷ്
വായനക്കും കമന്റിനും നന്ദി.
ചിത്രങ്ങള്‍ എല്ലാം മാഷു വരച്ചതു തന്നെ!
പട്ടിക്കു തന്റെ കാവല്‍പണിയും കുരയുംവിരസമായധികം തുടരേണ്ടതില്ല.അതിരു മാറിക്കയറുന്നൊരു കുറുക്കന്പല്ലു കൊണ്ടൊന്നു പോറിയാല്‍,അയ്യോ! പേപ്പട്ടിയെന്ന പേരിട്ടുടമ തന്നെ! ഒറ്റിക്കൊടുക്കും വരേയല്ലേ, ജീവിതം.
ഗംഭീരം .
വെറും വാക്കുകൾ പറയുകയല്ല.
സത്യം
ഒടുവില്‍ ഈ പഴിതന്നെ ശരണം എന്നാലും ചെയ്തു തീര്‍ക്കേണ്ടത് തീര്‍ക്കാതെ പോകാന്‍ വയ്യല്ലോ. ആശംസകള്‍
ആദ്യമായാണ് ഈ ബ്ളോഗില്‍ കയറുന്നത്. ഗംഭീരം.
നിങ്ങളുടെ മഞ്ഞുവീടിന്റെ വാതില്‍ കടന്നു ഞാന്‍ വരാറുണ്ട് ...പലപോഴും...മഞ്ഞിന്റെ തണുപ്പ് അറിയാരുമുണ്ട് . എല്ലാം നന്നായിട്ടുണ്ട്
നിങ്ങളുടെ മഞ്ഞുവീടിന്റെ വാതില്‍ കടന്നു ഞാന്‍ വരാറുണ്ട് ...പലപോഴും...മഞ്ഞിന്റെ തണുപ്പ് അറിയാരുമുണ്ട് . എല്ലാം നന്നായിട്ടുണ്ട്
വയനാടന്‍,അരുണ്‍,തലശ്ശേരി,റിച്ചു മോളു
എല്ലാര്ക്കും വായനക്കും അഭിപ്രായത്തിനും ഒന്നു കൂടി നന്ദി.
റിച്ചുമോളു ആമിയെ തൊട്ട കൈ ഈ മോണിറ്ററില്‍ ഒന്നു വെക്കൂ....
(എന്റെ സ്വപ്നമായിരുന്നു)
ഭാഗ്യവതി.
Post a Comment