Saturday, February 27, 2010

ഡയറി

നിന്റെ ഡയറിയിലൊന്നിലും
എന്നെക്കുറിച്ചു നല്ലതല്ലാതൊന്നെഴുതിയില്ലെന്നുറപ്പു
വരുത്തിയിട്ടാണു ഞാന്‍ അവയൊക്കെ
സൂക്ഷിച്ചു വെക്കുന്നത്.
നിന്റെ മരണത്തിനു പിറകെ
എല്ലാ പത്രത്തിനും കൊടുക്കാന്‍.

((അനന്തരാവകാശികള്‍ മുക്കിയ ഡയറികള്‍ക്കും വസിയത്തുകള്‍ക്കും ആദരാഞ്ജലികളോടെ!))


26936

5 comments:

സാബി said...

((അനന്തരാവകാശികള്‍ മുക്കിയ ഡയറികള്‍ക്കും വസിയത്തുകള്‍ക്കും ആദരാഞ്ജലികളോടെ!))

വല്യമ്മായി said...

??

സാബി said...

വല്യമ്മായി (ക്ഷമിക്കണം)
ഇതൊരു കുടുംബക്കുരു പൊട്ടിയതാണ്.

വല്യമ്മായി said...

മരിച്ച പിതാവിന്റെ ആഖിറ സൗഖ്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കെണ്ട മക്കള്‍ സ്വത്ത് അവര്‍ക്കെഴുതി വെച്ചിട്ടില്ലെന്നറിഞ്ഞ് പിതാവിന്റെ ബന്ധുക്കളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് മുന്നില്‍ കാണുന്ന എനിക്കിത് മനസ്സിലാകുന്നുണ്ട് :)

richumolu said...

എന്റെ ഉപ്പ എന്റെ ഉമ്മയോട് പറയാറുണ്ട് , നീ എന്റെ മക്കളെ ബുനധിമുട്ടിക്കാന്‍ ഒസിയത്ത് പറയരുത് . കാരണം ഉമ്മാടെ ഉമ്മ പറഞ്ഞ ഒസിയത് ഇപ്പോഴും കോടതിയില്‍ ആണ്. അവര്‍ ൧൨ മക്കളായിരുന്നു.