Tuesday, March 09, 2010

ഉരുട്ടിയുണ്ണാനിനി നേരമെവിടെ ?

നന്നായൊന്നുരുട്ടി ഒരു ഉരുളയുണ്ണാന്‍,
ചിലര്‍ക്കിന്നു തീരേ ഇടയില്ല!
പലര്‍ക്കും അതിനുള്ള വകയില്ല!
ഉള്ളോനാവട്ടെ ഒട്ടും ക്ഷമയില്ല!
മര്‍ത്ഥ്യനിന്നാകെ മാറീലോ!.

ചിലര്‍ക്കു പിച്ചിത്തിന്നാനേ പാടുള്ളൂ ....,
കടിച്ചു വലിക്കാനാന്‍ മാത്രം കൊതി മൂത്ത .,
അന്നംവാരി വിഴുങ്ങുന്ന പുത്തന്‍ (തല)മുറ..,
കോരിക്കുടി മാത്രം വകയുള്ള പാവം ചിലര്‍.

ഉണ്ണാനിരിക്കാനിനി നേരമില്ലമ്മേ!
ഉരുട്ടിയുണ്ണാനിനി ചോറെവിടെ മക്കളെ!
നെല്‍പ്പാടങ്ങളില്‍ മണിമാളികയായില്ലേ!
മണിമാളികകളില്‍ തെരതെരക്കേറിയില്ലേ!

27035

1 comment:

സാബി said...

ഉരുളയുരുട്ടി സാവകാശം ഉണ്ണാന്‍ സമയം പോകുമെന്ന പരാതി മകന്,
പച്ചക്കറിക്കു പകരം ചിക്കന്‍കാലായിരുന്നെങ്കില്‍ കടിച്ചു വലിക്കാമായിരുന്നെന്നു മകള്‍,
ചോറു കുഴച്ചു ഉരുട്ടി ഭുജിക്കുന്നതിനു പകരം ചപ്പാത്തി പിച്ചിത്തിന്നുന്ന കണവന്‍,
സാവകാശം ഉരുളയുരുട്ടി ഊണു കഴിക്കാന്‍
സമയം കിട്ടുന്നവര്‍ക്കും,
ആസ്വദിച്ചു കഞ്ഞികോരിക്കുടിക്കുന്നവര്‍ക്കുമായി..!