Thursday, April 22, 2010

ജാന്വേട്ടത്തിയും ഗൌരിയും പിന്നെ ഞാനും

ഞങ്ങൾ പെണ്ണുങ്ങൾ ഒരു സംഭവമാണ്!
എല്ലാ പെണ്ണുങ്ങളേയും പരിഗണിക്കാൻ പ്രയാസമുണ്ടെങ്കിൽ എന്നെയും ജാനുവേട്ടത്തിയേയുമെങ്കിലും പരിഗണിക്കണം.
ഇനി അതിനും മനസ്സില്ലെങ്കിൽ ജാനുവേട്ടത്തിയെ അംഗീകരിച്ചേ മതിയാവൂ..!
നിങ്ങൾ അതു തീർച്ചയായും അംഗീകരിക്കും എനിക്കുറപ്പുണ്ട്.
പ്രത്യേകിച്ചു ഞങ്ങളുടെ ജാനുവേട്ടത്തി യെ നിങ്ങളുടെ ഒഴിവിനു ഇത്തിരി നേരം കിട്ടിയാൽ !
ജാനുവേട്ടത്തിയുമായുള്ള ഓരോ സംഭാഷണവും ഒരു അനുഭവമാണ്.
ഓരോന്നും എഴുതാൻ ഒരായിരം തീം തരും.

ഇന്നലെ അവർ ചില സാധനങ്ങൾ ഓസാൻ വന്നു.
എല്ലാം നിസ്സാര സാധനങ്ങളാണ്.
അവർക്കു എന്തെങ്കിലും കൊടുക്കുന്നതിന്നു മുൻപു ആ മൂക്കു കൊണ്ടു “ക്ഷ” വരപ്പിക്കുക എന്നതു എന്റെ മാത്രമല്ല ദേശക്കാരുടെയൊക്കെ ഹോബിയാണ്. എന്നാലേ അവരുടെ ഉള്ളിൽ രഹസ്യ വാർത്തകൾ വല്ലതും ഉണ്ടെങ്കിൽ പുറത്തു ചാടൂ.
ഞാനായിട്ടു ആ പതിവു മുടക്കി “ദേശദ്രോഹം“ ചെയ്തു കൂടല്ലോ!



സംഭാഷണം ഇങ്ങനെയായിരുന്നു

ജാന്വേട്ടത്തി : ചൂലുണ്ടോ സാബീ ?
ഞാൻ : കിട്ടില്ലാ ജാനൂ!

ജാന്വേട്ടത്തി : തേനുണ്ടോ കുപ്പി?
ഞാൻ : തെണ്ടല്ലേ ഭിക്ഷ!

(അവർ പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചു)

ജാന്വേട്ടത്തി : കോഴിത്തൂവൽ‌ ല്ല്യേ?
ഞാൻ : വാലില്ലാ കോഴ്യാ!

(അപ്പോഴേക്കും അവർ പിണങ്ങി)

ജാന്വേട്ടത്തി : മിണ്ടൂലാ സാബീ!
ഞാൻ : നീ പോടീ പെണ്ണേ!

(ജാനുവേട്ടത്തി തുരുപ്പിറക്കി)

ജാന്വേട്ടത്തി : നീ കേട്ടോ കാര്യം!
ഞാൻ : എന്തൂട്ടാ മുത്തേ!

(എനിക്കു അലിവിറങ്ങി, ഞാൻ കീഴടങ്ങി, ഞാൻ ഒരു ഈർക്കിലിച്ചൂലു കൊടുത്തു, ഒരു ചെറിയ കുപ്പിയിൽ ഇത്തിരി തേനും)
അപ്പോൾ എനിക്കൊരു രഹസ്യം കിട്ടി. ആരോടും പറയരുതെന്നു ജ്വാനേട്ടത്തിയോടൊരാൾ പറഞ്ഞേൽ‌പ്പിച്ച സത്യം.
അതവിടെ നിൽക്കട്ടെ !.

പക്ഷെ ഇന്നലെത്തെ സംഭാഷണം ഡയറിയിൽ പകർത്തിയെഴുതവേയാണു ഞാൻ തിരിച്ചറിഞ്ഞത് !
“മൈ ഗോഡ്! ഞങ്ങൾ സംസാരിച്ചതു കവിതയിലായിരുന്നു“.
നല്ല ശുദ്ധ വൃത്തമുള്ള കവിത.
അഞ്ചക്ഷരം വരുന്ന പാദത്തോടു കൂടിയ സുപ്രതിഷ്ഠാഛന്ദസ്സിൽ ഗൌരി വൃത്തത്തിൽ (മ ഗണവും രണ്ടു ഗുരുവും ചേർന്നത്)

(ആത്മഗതം : ഇത്രക്കൊക്കേയുള്ളൂ വൃത്തത്തിൽ കവിതയെഴുതാൻ...!
ഹോ! ഞാനും കവയിത്രിയായി.....
ജാന്വേട്ടത്തിയും).
27700

10 comments:

സാബി said...

(ആത്മഗതം) ഇത്രക്കൊക്കേയുള്ളൂ വൃത്തത്തിൽ കവിതയെഴുതാൻ.!
ഹോ! ഞാനും കവയിത്രിയായി.....
ജ്വനേട്ടത്തിയും.!

സു | Su said...

ജാന്വേടത്തി “കവി” ആയതു ഞാൻ സഹിച്ചു. നല്ല നല്ല വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന സാബി അങ്ങനെ ആവരുത് പ്ലീസ്. പിന്നേ...ജാന്വേടത്തി അപ്പറഞ്ഞ, ആരോടും പറയരുതെന്ന് പറഞ്ഞ രഹസ്യം എന്നോടു മാത്രം പറഞ്ഞാ മതി സാബ്യേ. ഞാൻ ആരോടും പറയില്ല. ഉറപ്പ്.

പിന്നെ എന്താ അവധിക്കാലവിശേഷങ്ങൾ?

മന്‍സു said...

കമന്റെഴുതാന്‍ പേടിയായി. ഇനി അതെങ്ങാന്‍ കവിതയാവുമോ

Sulthan | സുൽത്താൻ said...

ഇത്താ

അങ്ങനെ ഒരു ബ്ലോഗറെ കൂടി ഗവിത പിടിച്ചൂ. അല്ലെ.

ജന്വേടത്തി ഒന്നൊന്നര കഥപത്രട്ടാ, വിടരുത്‌, മുഴുവൻ പോസ്റ്റണം.

രണ്ട്‌ ചൂലോ, രണ്ട്‌ കുപ്പി തേനോ പൊയാലെന്ത്‌, വിടരുത്‌.

Sulthan | സുൽത്താൻ

സാബി said...

സു.
നന്ദി പരിഹാസത്തിന്റെ ടാർജറ്റു തിരിച്ചറിഞ്ഞതിന്ന്.
വരികൾ മുറിച്ചെഴുതിയാൽ കവിതയാവാത്തതു പോലെ വൃത്തത്തിൽ എഴുതിയ തെറികളും കവിതയാവില്ല. സംവേദിക്കാൻ സാധിക്കുന്ന കവിതയൂറുന്ന മാധുര്യമുള്ള ഗദ്യവും കവിതയാവാം.
വൃത്തമുള്ളതെല്ലാം കവിതയും, അങ്ങനെത്തെ നാലു വരികൾ ചേർന്നാൽ ശ്ലോകവുമാവുമെങ്കിൽ,

ദുഷ്ടേ!
നീചേ!
തെണ്ടീ
നാറീ

എന്നീ തെറികൾ അത്യുൿതാ ഛന്ദസ്സിലെ രണ്ടു ഗുരു മാത്രമുള്ള “സ്ത്രീ” വൃത്തത്തിൽ ഒരു ശ്ലോകമായേനെ! ( ഈ വൃത്തത്തിനും പെൺപേരു തന്നെ! നാശം.!) .

സു, അവധിക്കാലം ആദ്യത്തെപ്പോലെ രസകരമല്ലാതായിരിക്കുന്നു. കുട്ടികൾ വലുതായാൽ അവർപറയുന്നതു നമ്മൾ അനുസരിക്കേണ്ടിവരും.അധികാരം നഷ്ടപ്പെടുമ്പോൾ വിറളിപിടിക്കുന്നതു വെറുതെയല്ല! :)

മൻസു
കമന്റെഴുതുമ്പോഴും വൃത്തത്തിലെഴുതാം.
ഉദാഹരണത്തിന്ന്!:- “അമർഷം വരുന്നു ഇതു വായിരേ കവീ” എന്നു കമന്റിറ്റാൽ 13 അക്ഷരങ്ങളോടു കൂടിയ അതിജഗതി ഛന്ദസ്സിൽ മഞ്ജുഭാഷിണി വൃത്തത്തിലാവും. “ഭാഷണം മഞ്ജു“വല്ലെവല്ലെങ്കിലും പേരു സുന്ദരം. (ജാഗ്രതൈ).

സുൽത്താൻ.
കമന്റിനു നന്ദി,ജാന്വേട്ടത്തി ചിലപ്പോൾ ഒരു മിത്താണ്‌.ചിലപ്പോൾ ഒരു യാഥർത്ഥ്യവും, (തേനും പാലും ഒഴുക്കണം. മറ്റു ചിലപ്പോൾ ചൂലെടുക്കേണ്ടിയും വരും) രണ്ടായാലും എഴുതാനുള്ള വക കിട്ടും.

Ashly said...

കിട്ടി...കിട്ടി..ഹോ..കവിതയുടെ ഗുട്ടന്‍സ്‌ പിടികിട്ടി.

കരീം മാഷ്‌ said...

പരിഹാസം കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു.
വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. ഇന്നേക്കു പതിനഞ്ചു ദിവസത്തിനുള്ളിൽ മലയാള കവിത വൃത്തം പഠിച്ചു ലക്ഷണമൊത്ത ഒരു കവിത എഴുതി പോസ്റ്റുമെന്ന് ഇതിനാൽ “ആണി” ഇടുന്നു.
ഇതു സത്യം! സത്യം!! സത്യം!!!

Mayoora | Vispoism said...

മിടുക്കീ, ഇഷ്ടമായി :)

Junaiths said...

റബ്ബേ,ഞാന്‍ മറന്നു
മലയാളവും കവിതയും..

സാബി,സംഗതി കലക്കി..

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നേം വൃത്തത്തിൽ കൂടി ഒന്നു ചാടിപ്പിക്കുമോ...?