Friday, December 03, 2010

ഞങ്ങളുടെ മീമ്പാട്ടുകാരി


ഞങ്ങളുടെ സ്വന്തം നിരുപമ.
മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ടു തറവാട്ടില്‍ കളിച്ചു വളര്‍ന്ന പെണ്‍കുട്ടി.
അങ്ങനെയുള്ള അവരെ ഞങ്ങള്‍ക്കു മാത്രമേ അറിയൂ.
പക്ഷെ ഇന്നു അവരെ അറിയാത്ത ഇന്ത്യക്കാര്‍ ചുരുക്കമായിരിക്കും. കാരണം 2009 മുതല്‍ ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറിയാണവര്‍.സരോജിനി നായിഡുവിന്റെ “ഉരുക്കു വനിത” യെന്ന വിശേഷണം വീണ്ടും ഓർമ്മപ്പെടുത്തിയ സ്ത്രീജന്മം.
പട്ടാളക്കാരനായ അച്ഛന്റെ കൂടെ ജന്മനാടു വിട്ടുള്ള ജീവിതവും ബാഗ്ലൂര്‍, പൂന, ലക്നോ, കൂനൂര്‍ എന്നിവിടങ്ങളിലൂടെയൊക്കെ കുടുംബത്തിന്റെ കൂടെ ഓടി പഠിച്ചു മുന്നിലെത്തി എല്ലായിടത്തു നിന്നും കിരീടം ചൂടിയ വിദ്യഭ്യാസവും നേടി കാലം അവരെ ഞങ്ങള്‍ക്കു തിരിച്ചു നല്‍കിയതു 1973ലെ ഇന്ത്യന്‍ വിദേശസര്‍വീസില്‍ ഒരു ഉന്നത റാങ്കുകാരിയാക്കിയായിരുന്നു.
ബാംഗ്ലൂരിലെ മൌണ്ട് കാര്‍മല്‍ കോളേജില്‍ നിന്നു ബി.എ. ഇംഗ്ലീഷില്‍ ബിരുദവും മഹാരാഷ്ട്ര മറാഠായൂനിവേഴ്സിറ്റിയില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേര്‍സ് ബിരുദവും നേടിയ അവര്‍ 1973ല്‍ ആള്‍ ഇന്ത്യാ സിവില്‍ സര്‍വ്വീസ് എക്സാമിനേഷനു ടോപ്പ് റാങ്കു നേടി ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ കയറി. ജൂലൈ 2009ല്‍ ഇന്ത്യന്‍ ഫോറിന്‍ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അവര്‍ ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാവുകയായിരുന്നു.
പെറുവിലും, വിയന്നയിലും, വാഷിംടണിലും, മോസ്കോയിലും ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണനില്‍ പ്രഥമ സെക്രട്ടറിയായും ഇന്ത്യ ചൈന നയരൂപീകരണ കമ്മറ്റിയില്‍ അംഗമായി രാജീവ് ഗാന്ധിയോടൊപ്പം ചരിത്രപ്രധാനമായ ബീജിംഗ് വിസിറ്റിംഗിലും പങ്കെടുത്തിട്ടുണ്ട്.
നിരുപമ റാവു ഒരു ഗായികയും എഴുത്തുകാരിയും കൂടെയാണ്. ആദ്യ കവിതാസമാഹാരം “റെയ്‌ന്‍ റൈസിങ്‌“ 2004ല്‍ പ്രസിദ്ധീകരിച്ചു.
ഈ മാസം (ഡിസംബര്‍ 2010) അവര്‍ വിരമിക്കുകയാണ്.
ശിഷ്ടകാലം മീമ്പാട്ടെ തറവാട്ടിലേക്കു അവരെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണു ഞങ്ങള്‍ പ്രിയപ്പെട്ട നാട്ടുകാര്‍.

8 comments:

faisu madeena said...

പരിചയപ്പെടുത്തിയതിനു താങ്ക്സ് ..പത്രങ്ങളില്‍ കാണാം എന്നല്ലാതെ അവരെ കുറിച്ച് വേറെ ഒന്നും അറിയില്ലായിരുന്നു ..പേര് കേട്ടാല്‍ ഏതോ ഹിന്ദിക്കാരി ആണെന്നാണ് കരുതിയിരുന്നത് ......

Manaf Vatakara said...

കല്യാണം കഴിച്ചത് ഒരു ഹിന്ദിക്കാരനെ ആണ്...അത് കൊണ്ടാണ് പേര് അങ്ങനെ വന്നത്...

മൻസൂർ അബ്ദു ചെറുവാടി said...

powerful women.

Unknown said...

നിരുപമ റാവു, നമ്മുടെ മലപ്പുറംകാരി ആണെന്നറിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി. പല മഹത് വ്യക്തികളെക്കുറിച്ചും, വ്യക്തിത്വങ്ങളെക്കുറിച്ചും നമ്മള്‍ കൂടുതല്‍ അറിയാതെ പോകുന്നു. ഈ പുതിയ അറിവിന്‌ സാബിയോടു കടപ്പെട്ടിരിക്കുന്നു.

krishnakumar513 said...

നന്നായി ഈ കുറിപ്പ്

ബിന്ദു കെ പി said...

ഇവരൊരു മലയാളിയാണെന്നത് പുതിയ അറിവാണ് കേട്ടോ. നന്ദി...

Jazmikkutty said...

interesting..

ഐക്കരപ്പടിയന്‍ said...

നിരുപമ മാഡം മലപ്പുറത്ത്കാരിയാ...ഞങ്ങള്‍ മലപ്പുരത്തുകാര്‍ ആരാന്നാ ഇങ്ങളെ വിചാരം...?

നമ്മുടെ അഭിമാനം നിരുപമ മാഡത്തിനും അവരെ പരിചയപ്പെടുത്തുയ സാബിക്കും എല്ലാ ആശംസകളും...