ഞാനൊന്നു പോകട്ടെയുമ്മീ !
നാളേറെയായി എന്‍ കൂട്ടുകാരി വിളിക്കുന്നവളുടെ,
വീട്ടിലേക്കൊന്നു ചെല്ലാനെന്നെയുമ്മീ,
പോയിട്ടിന്നു തന്നെ വരാം തിരിച്ചുടനെ.
അമ്മക്കെന്നെയൊന്നു കാണിച്ചു കൊടുക്കാനെത്രേ!
എന്നെയൊന്നു കണ്ടാല്‍ മാത്രം മതിയെത്രേ!, പിന്നെ
അമ്മ ശകാരിക്കില്ലന്നവള്‍ക്കുറപ്പാണെത്രേ!
അതിനാലവളെന്നും വിളിക്കുന്നു, സസ്നേഹം
കൂടെ ചെല്ലാന്‍, അവളെന്റെ കൂട്ടുകാരിയല്ലെ!
പോയ്ക്കൊട്ടെ ഞാന്‍ ഇന്നു മാത്രം,പാവം
അവളെയൊന്നു രക്ഷിക്കാനല്ലെ ഇതു സത്യം,സത്യം.!
അവളുടെ അമ്മ ശകാരിക്കുമ്പോള്‍ എപ്പഴും പറയുന്നത്രേ
ഈ ലോകത്തിലേ ഏറ്റവും വികൃതിക്കുട്ടിയവളാണെന്ന്.
ഞാനൊന്നു പോകട്ടെയെന്റെയുമ്മീ!
ഉമ്മീടെ എല്ലാ ഗുണമുള്ള പ്രിയ മോളല്ലെ ഞാന്‍?
9982
4 comments:
സാബി, ഇതിനാണ് പറയുന്നത് മടിപിടിച്ചിരിക്കാതെ വല്ലപ്പോഴും പോസ്റ്റിടണമെന്ന്. മാഷിനോടു പറ സ്പോണ്‍സെര്‍ ചെയ്യാന്‍.
അവധിക്കാലം കുട്ടികള്‍ കളിച്ചുതകര്‍ക്കുന്നുണ്ടല്ലേ!
കവിതയിലെ അവസാനവരികള്‍ :)
മഴയും മഞ്ഞും വെയിലും വസന്തവും കണ്ടും അനുഭവിച്ചും ആസ്വദിച്ചും ശീലിച്ചും വളരുന്നവരാകട്ടെ....മക്കള്‍.
സാബി............നന്നായിരിക്കുന്നു ബ്ലൊഗ്, മകള്‍ക്ക് എന്റെ വക,ഒരു ചക്കരയുമ്മ. വീണ്ടും എഴുതുക.പ്രാചോദനത്തിനു നോക്കിയിരുന്നാല്‍ ആരും തരില്ല എന്നും എന്തെങ്കിലും
,ഞാന്‍ എന്നും അഭിപ്രായം എഴുതാം....കെട്ടോ
ശബി മോള്‍ക്ക് എല്ലാ ആശംസകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി
Post a Comment