Monday, May 26, 2008

സുഖമുള്ളൊരു ജീവപര്യന്തം.

എന്റെ വിവാഹസ്വപ്നങ്ങൾക്കു പ്രാചീന സ്വയംവരത്തിന്റെ ഫാന്റസിപ്പകിട്ടുണ്ടായിരുന്നു.
തനിക്കിഷ്ടപ്പെട്ട വരനെ തെരെഞ്ഞെടുക്കാൻ സ്വാതന്ത്യവും അവകാശവും ഉള്ള രാജകുമാരികളെ നായികയാക്കിയുള്ള കഥകളും ചരിത്രങ്ങളും വായിക്കാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു.
സ്വയംവരപ്പന്തലിൽ നിരന്നിരിക്കുന്ന സുമുഖരും സുശീലരുമായ രാജകുമാരന്മാരുടെ മുന്നിലൂടെ,
റാമ്പിലെ ക്യാറ്റ്‌വാക്കിന്റെ സ്റ്റെയിലിൽ ഹൈഹീൽഡ്‌ മെതിയടി ചവിട്ടി,
രണ്ടുമൂന്നൂ ചാൽ അങ്ങോട്ടും ഇങ്ങോട്ടും പൂട്ടി,
ഇൻകുബ്മെന്റ്സിനെ ചാഞ്ഞും ചെരിഞ്ഞും നോക്കി ഒരോരുത്തർക്കും മനസ്സിൽ ഓരോ മാർക്കിട്ടു,
അവസാനത്തെ റൗണ്ടും കഴിഞ്ഞു റിവേർസ്സ്‌ ഗിയറിട്ടു പിന്നോട്ടുരുണ്ടു,
മാർക്കും എസ്‌.എം.എസും കൂടുതൽ കിട്ടിയ രാജകുമാരനു മുന്നിൽ ഹാൻഡ്‌ ബ്രേക്കിട്ടു നിർത്തി,
കയ്യിലെ ഊരാങ്കുടുക്കുള്ള വരണമാല്യം ആ കഴുത്തിലേക്കു റൗണ്ടിംഗ്‌ റിംഗ്‌ എറിയുന്ന കണക്കിനെറിഞ്ഞു കുടുക്കി,
പുറത്തു സ്റ്റാർട്ടാക്കി നിർത്തിയ വെളുത്ത കുതിരപ്പുറത്തു കയറി അദ്ദേഹത്തോടൊപ്പം ഒരുപാടു ദൂരേക്കു കുതിച്ചു പായുന്നതായിരുന്നു എന്റെ ദിവാസ്വപ്നങ്ങളിലെ വിവാഹ സങ്കൽപ്പം.

ശത്രുരാജ്യത്തിലെ രാജകുമാരനു സ്വയംവരമത്സരത്തിനുള്ള ക്ഷണക്കുറിയയക്കാതെ പകരം അദ്ദേഹത്തിന്റെ പ്രതിമ വെച്ചു അപമാനിച്ച സ്വന്തം പിതാവിനെ തോൽപ്പിച്ച ഒരു രാജകുമാരി,
പ്രതിമയാണെന്നറിഞ്ഞു തന്നെ അതിൽ വരണഹാരമണിയിച്ചപ്പോൾ സദസ്സിൽ വേഷപ്രച്ഛന്നനായി നിന്നിരുന്ന രാജകുമാരൻ തന്റെ വധുവായി മാറിയ ആ രാജകുമാരിയെ തൂക്കിയെടുത്തു തന്റെ കുതിരപ്പുറത്തേറ്റി ദൂരെ ദൂരേക്കു പാലായനം ചെയ്ത വീരകഥയെന്നെ വളരെ ചെറുപ്പത്തിലേ ഏറെ സ്വാധീനിച്ചിരുന്നിരിക്കണം.

മെയ്‌ 26എന്റെ വീട്ടിൽ നിറഞ്ഞു കവിഞ്ഞ കല്യാണക്കാരുടെ തെരക്കിനിടയിലൂടെ മുകളിലത്തെ മുറിയുടെ ജനൽ വിരി നീക്കി,
മുറ്റത്തെ പട്ടു വിതാനിച്ച പന്തലിൽ, അലങ്കരിച്ച കസേരയിൽ പിടിച്ചിരുത്തിയ എന്റെ ചെക്കനെ ഞാൻ കണ്ടു.
ഒരനക്കവുമില്ലാതെ, മുഖത്തൊരു പുഞ്ചിരിയുടെ ഒരു മിന്നലാട്ടം പോലുമില്ലാതെ തികച്ചും പ്രതിമപോലെ തന്നെ, ആരെയൊക്കെയോ പേടിച്ചു വിറച്ച്‌!.
എന്റെ സങ്കൽ‌പ്പങ്ങളെ കീഴ്മേൽ മറിച്ച്!
അതും ലോകത്തെ മുഴുവൻ കിടുകിടാ വിറപ്പിച്ച (മലമ്പനി വന്നിട്ടല്ല) നെപ്പോളിയൻ ബോണപ്പാർട്ട്‌ ഇറ്റലിയിലെ സിംഹാസനത്തിലദ്യമായി ഇരുന്ന അതേ മെയ്‌ 26 ന്‌.

"ഷായിദ്‌ മേരാ ഷാദികാ ഖയാൽ
ദിൽ മെ അയാ ഹോ!
ഇസലിയേ മമ്മിനെ മുജേ,
ഖർ പെ ബുലായാ ഹോ"
എന്നു തെറ്റായി പാടി ഹോസ്റ്റലിൽ നിന്നു ഓടി വന്ന എന്നെ
പെണ്ണുകാണാൻ വന്ന ദിവസം വടക്കിനിയിലെ ഇടനാഴിയിലേക്കു കുറുകെ ചാടി " ഈകല്ല്യാണം എനിക്കിഷ്ടമില്ലന്നു പറഞ്ഞു നീ മാറിക്കോണം?" എന്നു ഭീഷണിപ്പെടുത്തിയ അതേ ചെറുക്കൻ!

ജപ്പാനീസ്‌ ഇത്തിക്കണ്ടന്മാരോട്‌ അമേരിക്കൻ വല്യേട്ടൻ "ദാ" നിങ്ങളിനി ഞങ്ങടെ അതിർത്തി ഈ വരക്കിപ്പുറം കടക്കരുത്‌? എന്നു പറഞ്ഞു ചർമ്മപാദുകത്തിനഗ്രം കൊണ്ടു പൂഴിമണലിൽ നീട്ടി ഒരു വര വരച്ച അതേ ദിനത്തിൽ,
ഇതാ എന്റെ വീട്ടിൽ "വീണ്ടാമതും" അതേ ചെറുക്കൻ അതേ പെണ്ണിനെ നിക്കാഹു കഴിക്കാനെത്തിയിരിക്കുന്നു.

"നാനോ.. ഇല്ലാത്തവൻ!"

Emily Duncan ബ്രിട്ടണിലെ ആദ്യ വനിതാ മജിസ്റ്റ്രേറ്റായി അധികാരത്തിൽ വന്ന അന്നേ ദിനത്തിൽ തന്നെ ഞാനും എന്റെ ജീവിതപുസ്തകത്തിന്റെ പുതിയ താളു മറിച്ചു,
തിളങ്ങുന്ന മഷിയിൽ BOLD ഫോണ്ടിൽ ഒരു അന്യായവിധിയെഴുതി.

"യെവനു ജീവപര്യന്തം മതി"

അവസാനമായി ഒരു പരസ്യമായ വധശിക്ഷ നടപ്പിലാക്കി ഇനി ഇന്നുമുതൽ അതു പാടില്ലാന്നു ഇംഗ്ലണ്ടുകാർ തീരുമാനിച്ച അതേ ദിവസം. ഒപ്പിട്ട പേനയുടെ നിബ്ബുകുത്തിയൊടിച്ചു ഞാൻ പറഞ്ഞു.
"ജീവപര്യന്തം ജഡ്ജിയും പ്രതിയും ഒന്നിച്ചനുഭവിച്ചാൽ മതി".
1993 മുതൽ ജഡ്ജിയും പ്രതിയും ശിക്ഷ ഒന്നിച്ചനുഭവിക്കുന്നു കൂടെ വഴിക്കു വന്നു ചേർന്ന രണ്ടു "കൊച്ചു മാഫിയ"കളും
പതിനഞ്ചു വർഷം നീണ്ട ജീവപര്യന്തം ഒരു സുഖം തന്നെ. പരോളു പോലും കൊതിക്കാത്ത പാരതന്ത്യം.
നല്ല നടപ്പിന്റെ പേരിൽ ശിക്ഷ കാലാവധി കുറക്കല്ലെ എന്നാണു രാഷ്ട്രപതിയോടുള്ള അപേക്ഷ.
ഗുൽമോഹർപ്പൂവുകൾക്കിടയിൽ, കടമെടുത്ത ഇത്തിരിയിടത്തിൽ നീട്ടിച്ചോദിച്ച ജീവപര്യന്ത അപേക്ഷയുമായി....


എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പരസ്പര വിശ്വാസമാണു ദാമ്പത്യത്തിന്റെ വിജയമെന്നും എന്തു ത്യാഗം സഹിച്ചും അതു തകരാതെ നോക്കണം എന്ന സന്ദേശം പിൻതലമുറക്കു പകർന്നു കൊണ്ടും
പതിനഞ്ചാം വിവാഹവാർഷികാശംസകൾ പരസ്പരം നേർന്നു കൊണ്ടും!

മെയ്‌ 26 ലെ പ്രധാന സംഭവങ്ങൾ തുരന്നെടുക്കാൻ സഹായിച്ചതിന്നു ഗൂഗിളമ്മായിക്കു നന്ദി.
അന്നേ ദിവസം മറ്റു സെലിബ്രറ്റികളൊന്നും വിവാഹിതരായില്ലന്നതിൽ അത്ഭുതമില്ല. അതു ഞങ്ങൾക്കു വേണ്ടി റിസർവ്വു ചെയ്ത ദിവസമായിരിക്കാം.


ഒ.ടോ
G.P.R.S.നോടൊപ്പം തിരിച്ചു വന്നിരിക്കുന്നു
"നാനോ ഇല്ലാത്തവൾ"
10750

15 comments:

വല്യമ്മായി said...

പോസ്റ്റ് നന്നായി.വിവാഹവാര്‍ഷിക ആശംസകള്‍

തറവാടി,വല്യമ്മായി

ഇത്തിരിവെട്ടം said...

ഒത്തിരികാലം ഈ ജീവപര്യന്തം നീണ്ട് നില്‍കട്ടേ... എന്ന ആശംസയോടെ..

വിവാഹ വാര്‍ഷിക ആശംസകള്‍.

kaithamullu : കൈതമുള്ള് said...

കയ്യിലെ ഊരാങ്കുടുക്കുള്ള വരണമാല്യം ആ കഴുത്തിലേക്കു റൗണ്ടിംഗ്‌ റിംഗ്‌ എറിയുന്ന കണക്കിനെറിഞ്ഞു കുടുക്കി,
പുറത്തു സ്റ്റാർട്ടാക്കി നിർത്തിയ വെളുത്ത കുതിരപ്പുറത്തു കയറി ....

-യാത്ര തുടരട്ടെ, അഭുംഗരം, അനസ്യുതം...
ആശംസകള്‍!

കോറോത്ത് said...

വിവാഹവാര്‍ഷിക ആശംസകള്‍.. :)
കരീം മാഷ്ക്കും :)..

നിത്യന്‍ said...

"ജീവപര്യന്തം ജഡ്ജിയും പ്രതിയും ഒന്നിച്ചനുഭവിച്ചാൽ മതി".
1993 മുതൽ ജഡ്ജിയും പ്രതിയും ശിക്ഷ ഒന്നിച്ചനുഭവിക്കുന്നു കൂടെ വഴിക്കു വന്നു ചേർന്ന രണ്ടു "കൊച്ചു മാഫിയ"കളും
പതിനഞ്ചു വർഷം നീണ്ട ജീവപര്യന്തം ഒരു സുഖം തന്നെ.
നമിച്ചിരിക്കുന്നു. എഴുതുന്നുണ്ടെങ്കില്‍ ഇതുപോലെ എഴുത്താണികൊണ്ട്‌ നേരെ ഹൃദയത്തിലോട്ടങ്ങെഴുതണം

kichu said...

“ സ്വയംവര ശുഭദിന മംഗളങ്ങള്‍..
അനുമോദനത്തിന്റെ ആശംസകള്‍...”

സാബി..

ഇന്ന് പതിനഞ്ചാം വിവാഹ വാര്‍ഷികമാണെന്ന് ഇന്നലെ അറിഞ്ഞിരുന്നു, ആശംസകളും മുന്‍കൂറായി കൊടുത്തയച്ചിരുന്നു...
മാഷിന്റെ കയ്യില്‍.....

ഒരിക്കല്‍ കൂടി എല്ലാ സൌഭാഗ്യങ്ങളും ആശംസിക്കുന്നു.

സീത said...

കുറിപ്പ് നല്ലിഷ്ടായി ആശംസകള്‍

സീത said...

കുറിപ്പ് നല്ലിഷ്ടായി ആശംസകള്‍

പ്രിയംവദ-priyamvada said...

ആശംസകള്‍ ...
(പക്ഷെ കൂട്ടു പ്രതി തല്‍ക്കാലം പരോളില്‍ ആണല്ലെ?.:))

നല്ല കുറിപ്പു..അതിനൊരു പിച്ച്‌..:)

സാബി said...

വല്യമ്മായി, ഇത്തിരിവെട്ടം, കൈതമുള്ള്, കോറോത്ത്, നിത്യൻ, കിച്ചു, സീത, പ്രിയവദ
എല്ലാർക്കും നന്ദി.
പ്രിയം വദക്ക് :-പ്രതി പരോളിലല്ല. വേറേ സെല്ലിൽ.
കിച്ചു വിന്ന് :- സന്തോഷം
നിത്യൻ:- എഴുത്താണി ചിലപ്പോൾ കുത്തിത്തറക്കുന്നുവെന്നു പരാതിയുണ്ട് (നിയന്തിർക്കാം)
സീതയെ ഞാൻ കൂട്ടു കൂട്ടി

Sharu.... said...

അയ്യോ ഞാന്‍ ഒരുപാട് വൈകിപ്പോയി. എങ്കിലും ഒരു വലിയ ആശംസ തന്നെ തന്നിരിക്കുന്നു :)

ചന്ദ്രകാന്തം said...

... ഈ വഴിയെത്താന്‍ ഒരുപാട് വൈകി.

ഒരു ജീവപര്യന്തത്തിന്റെ അണക്കെട്ടിലുമൊതുങ്ങാതെ, ജന്മാന്തരങ്ങളിലൂടെ ഒന്നിച്ചൊഴുകാന്‍ ഇ
ടവരട്ടെ.

രണ്ടുപേര്‍ക്കും......നന്മകള്‍ നേരുന്നു.

ഹാരിസ്‌ said...

നര്‍മ്മവും നന്മയുമുള്ള വാക്കുകള്‍.
ന്യായാധിപനും പ്രതിക്കും ഒരായിരം ആശംസകള്‍.
ഇനിയും തടവുനീളട്ടെ.

വല്യമ്മായി said...

വിവാഹവാര്‍ഷിക ആശംസകള്‍

വല്യമ്മായി said...

വിവാഹവാര്‍ഷിക ആശംസകള്‍