ആമിനുത്താത്ത അതിരാവിലെ മോളുടേ വീട്ടില്‍ കിതച്ചെത്തി.
മകള്‍ പരിഭവം പറയുന്നതിന്നു മുന്‍പേ വാചാലത പരിചയാക്കി.
"ഇന്നലെ എയര്‍പോര്‍ട്ടില്‍ പോരാന്‍ പറ്റീല്ല".
"പറമ്പു നിറച്ചും പണിക്കാര്!".
"നിനക്കു പെണക്കൊന്നുല്ല്യല്ലോ?"
"എവിടെ മോളെ ഓന്?".
"ഇന്റെ മര്യോന്നു തടിക്കസുഖോന്നൂല്യല്ലോ?"
ഒരു ചോദ്യത്തിനും ഉത്തരം കിട്ടാത്ത രണ്ടു മിനിട്ടിനു ശേഷം,
ആമിനുത്താത്ത ബെഡ്റൂമിന്റെ വാതില്‍ക്കലെക്കു നടന്നു.
കെറുവു മറക്കാനാവാത്ത മാളു ഓടി വന്നു മുന്നില്‍ തടയായി നിന്നു.
"ഓല് ബെഡ് റൂമിലെ ബാത്ത് റൂമിലാ".
"ഉമ്മ ഇപ്പം അങ്ങട്ടു പോണ്ട!"
"കുളിമുറീന്നു പുറത്തു വരുമ്പൊള്‍, ടര്‍ക്കീ ടവലേ കാണൂ മേത്ത്."
"ഉമ്മെന്തിനാ വെറുതെ അതു കണ്ടു ഒരു ഹറാമുണ്ടാക്ക്‍ണേ ?"
ആമിനുത്താത്താക്കു മോളുടെ മനസ്സിന്റെ അസുഖം മനസ്സിലായി.
"ശരി,ശരി നീ ഓനെ ഒരു മുയുവന്‍ ഉടുപ്പിട്ടൊന്നയക്കിവിടെ!"
ആമിനുത്താത്ത സ്വീകരണമുറിയില്‍ കാത്തിരുന്നു.
മരുമകന് "ഫുള്‍ ഡ്രസ്സില്‍" ഹാജറായി.
"ഉമ്മാ..!,
എപ്പഴാ വന്നതു?."
"മാളോ നീ ഉമ്മാക്കു ചായ കൊടുത്തോ?"
"എനിക്കും കൂടി ഒരു ചായയെടുത്തോ?. വല്ലാത്ത തല വേദന!".
"വുളു എടുത്തതാ..മൂന്നാലു നിസ്കാരം ഖളാവുണ്ട്."
ആമിനുത്താത്ത സോഫയില്‍ ഒരറ്റത്തേക്കു നീങ്ങി മരുമോനെ അടുത്തു പിടിച്ചിരുത്തി.
"ഇന്നലെ പണിക്കാരുണ്ടായിരുന്നു പറമ്പില്‍. അതിനാല്‍ എയര്‍പോര്‍ട്ടില്‍ പോരാന്‍ പറ്റീല."
ഇജ്ജ് മാപ്പാക്കണം!.
"മാളു, നീ ആ വിക്സു ഇങ്ങെടുക്ക്!
ഞാന്‍ അതു ഓന്റെ നെറ്റിയില്‍ ഒന്നു പുരട്ടിക്കൊടുക്കട്ടെ!
നീ പുരട്ടി വെറുതെയെന്തിനാ ഓന്റെ വുളു മുറിക്കുന്നേ!"
കഥാസാരം.
മാളു പുയ്യ്യാപ്ലന്റെ മേത്തു തട്ടാതെ ഉമ്മാന്റെ കയ്യില്‍ വിക്സു വെച്ചു കൊടുത്തു ഇളിഭ്യയായി അടുക്കളക്കകം പൂകി.
25447
13 comments:
("നീതിസാരവും" "ഇസ്ലാം കര്‍മ്മശാസ്ത്ര വിധി"കളും അറിയുന്നവര്‍ക്കു മാത്രം.
"ഗുരു പത്നീ രാജ പത്നീ
ജ്യേഷ്ഠ പത്നീ തഥൈവച
പത്നീ മാതാ സ്വമാതാച
പഞ്ചൈതേ മാതാ: സ്മൃതാ".
മകളുമായുള്ള വിവാഹമോചനം നടന്നാലും അറ്റു പോകാത്ത വിധം മാതൃ-പുത്ര ബന്ധമാണു മകളുടെ ഭര്‍ത്താവുമായി അമ്മായിയമ്മക്കുള്ളതെന്നു വിസ്മയകര്മായ നിഷ്കര്‍ശ!!
നല്ല സന്ദേശം
നല്ലയവതരണം- ഈ കൊച്ചുകഥ ഇന്നെങ്ങിനെ വായിക്കപ്പെടുമോ ആവോ?
Nice mADAM
:-)
:)
കൊള്ളാം ...
വളരെ നല്ല എഴുത്ത്...
വളരെ നല്ല പോസ്റ്റ്...
kollam....
ennyum nokkuka...abhipryam parayuka
പെട്ടെന്ന് തീര്‍ന്നോ?
അതെ പെട്ടെന്ന് തീര്‍ന്നത് പോലെ ....നല്ല കഥയും ...കഥാ സാരവും ...ഇനിയും വരട്ടെ കഥകള്‍ ......
ഇനിയും വരട്ടെ ട്ടോ.. ചെറുതെങ്കിലും നല്ല കഥ
:) :)
kolllam .
Post a Comment