Tuesday, March 01, 2011

വീട്ടമ്മ

ഊട്ടിയെല്ലാവരുമുറങ്ങിക്കഴിഞ്ഞാലും
വെടുപ്പാക്കാനേറെയുണ്ടെച്ചിൽ പാത്രം!

ഉള്ളിലശേഷമില്ല വെറുപ്പെങ്കിലുമെല്ലാം
ഒന്നൊതുക്കിയമ്മക്കുമൊന്നു മയങ്ങേണ്ടേ?

ഊര നിവർത്താനിനി  തപ്പിയെടുക്കണം
ഉറങ്ങിയ വീടിൻ മൂലയിലൊരുണക്കപ്പായ.

എത്തായുറക്കിനു താരാട്ടു പാടും വിധം,
മനം തൊട്ട മൊഴികൾ വരവായ് വരിവരി.

അമ്മയൊരു സ്നേഹക്കടലെന്നു മകൻ,
പോരാ, വാത്സല്യ-ത്തൊട്ടിലെന്നൂ, മകൾ.

നീയൊരുത്തമ പങ്കാളിയെന്നു ഭർത്താവ്,
അവൾ വീട്ടിന്റെ വിളക്കാണെന്നമ്മായിയമ്മ.

മഴപ്പാറലു വന്നു വീണു നനഞ്ഞ കൺപീലി,
നട്ടപ്പാതിരക്കോർമ്മിപ്പിച്ച മറവിത്തെറ്റ്.

മഴക്കു മുൻപേ വിറകെടുത്തകത്തിട്ടില്ലെന്നുള്ളം,
ഗ്യാസു വന്നിട്ടില്ലെന്നേജൻസിക്കാരന്റെ വാക്കു്.

നനഞ്ഞ വിറകിൽ പിടിക്കാത്തീയുമായി,
കെറുവിക്കുമടുപ്പു കാണാൻ കറന്റുമില്ലാത്ത
പുലരിയിൽ  പാലൂട്ടിയ സ്തുതിമൊഴികൾ
ഉയർത്തുമാഫണമോർത്തുറക്കമെങ്ങോ പോയി.



32979

13 comments:

Pranavam Ravikumar said...

എത്ര നല്ല വരികള്‍... വീട്ടമ്മയുടെ എല്ലാ കാര്യങ്ങളും അതുപോലെ പറഞ്ഞിരിക്കുന്നു... അതെ അമ്മ സ്നേഹത്തിന്റെ കടലാണ്, വാത്സല്യത്തിന്റെ തൊട്ടില്‍, ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കാം.. ഒരു കുടുംബത്തിന്റെ തൂണ്..തുടരുക.ആശംസകള്‍...

ചന്ദ്രകാന്തം said...

:)

Yasmin NK said...

നമുക്കങ്ങനെ പറഞ്ഞു കൊണ്ടെയിരിക്കാം...എത്ര നല്ലവള്‍....

പദസ്വനം said...

ഒരു വീട്ടമ്മയുടെ ആവലാതികള്‍..
കൊള്ളാം..
കുഞ്ഞു വരികളിലൂടെ നന്നായി അവതരിപ്പിച്ചു..
:)

the man to walk with said...

നന്നായിരിക്കുന്നു ..

Best wishes

അലി said...

കവിത കൊള്ളാം.

Jithu said...

ഇഷ്ടപ്പെട്ടു.........

Kalavallabhan said...

ഈ വെളിച്ചവും നീറ്റലും പിന്നീട് പല മനസ്സുകളിലും വെളിച്ചമായും നീറ്റലായും ജീവിക്കും.
അച്ഛനോ മറ്റാരും ഇതിലും ഭംഗിയായി ചെയ്താലും ഈ സ്ഥാനം കിട്ടില്ല.

വാഴക്കോടന്‍ ‍// vazhakodan said...

അവൾ വീട്ടിന്റെ വിളക്കെന്നമ്മായിയമ്മ!
ഭാഗ്യവതീ :)

കൊള്ളാം നല്ല വരികള്‍

jayanEvoor said...

വളരെ ശരിയാണ്.

വീട്ടമ്മമാരുടെ ത്യാഗമാണ് മിക്കവാറും കുടുംബങ്ങളുടെ വിജയത്തിന്റെ അടിത്തറ.

ANSAR NILMBUR said...

Good work...

moideentkm said...

കവിത നന്നായിട്ടുണ്ട്

ജയിംസ് സണ്ണി പാറ്റൂർ said...

എരിയുന്നു തീയതേകുന്നു വെളിച്ച -
മെന്നാലുള്ളമെരിയുന്നു തീ പോലെ
അതാണു വീട്ടമ്മയെന്ന നോവിന്റെ
നേരതറിക്കുന്നു ഈ വീട്ടമ്മ.