
കോഴിക്കു കൂവിയുണര്‍ത്തുപണി
ബോറടിക്കുവാന്‍ അധികമിടയില്ല.
ഇഷ്ടപ്പെട്ടൊരു വിരുന്നുകാരന്റെ
വിളിയൊച്ച കേട്ടാലതിനന്ത്യമല്ലേ!
പട്ടിക്കു തന്റെ കാവല്‍പണിയും കുരയുംവിരസമായധികം തുടരേണ്ടതില്ല.അതിരു മാറിക്കയറുന്നൊരു കുറുക്കന്‍പല്ലു കൊണ്ടൊന്നു പോറിയാല്‍,അയ്യോ! പേപ്പട്ടിയെന്ന പേരിട്ടുടമ തന്നെ! ഒറ്റിക്കൊടുക്കും വരേയല്ലേ, ജീവിതം.
പൂച്ചക്കും എലിപിടി നിര്‍ത്താം, ഏറു കൊള്ളാതോടാം, വീട്ടീന്നു
പുന്നാര മോനു വളര്‍ത്താനമ്മക്കൊരു
പച്ചപ്പനന്തത്തയെ കിട്ടും മുന്‍പേ!
അമ്മക്കും താക്കോലേറെ ചുമക്കേണ്ടതില്ല.
ജരാനരകളെത്തും മുന്‍പെ പെറ്റതള്ളയെ
വൃദ്ധസദനത്തിന്റെ നടക്കുതള്ളാന്‍, പുത്രനു
കരളലിവില്ലാത്തൊരുപാതിയെത്തും വരെ മാത്രം.!
ജരാനരകളെത്തും മുന്‍പെ പെറ്റതള്ളയെ
വൃദ്ധസദനത്തിന്റെ നടക്കുതള്ളാന്‍, പുത്രനു
കരളലിവില്ലാത്തൊരുപാതിയെത്തും വരെ മാത്രം.!

23028