Showing posts with label പർദ്ദ. Show all posts
Showing posts with label പർദ്ദ. Show all posts

Tuesday, July 07, 2009

പര്‍ദ്ദ



പർദ്ദയാണത്രേ പെണ്ണിന്റെ അസ്വാതന്ത്യം?
പർദ്ദയാണത്രേ ആഗോളതാപനത്തിനുത്തരവാദി?
പർദ്ദയാണത്രേ സ്ത്രീ മോചനത്തിനെതിര്?
പർദ്ദയാണത്രേ അനാരോഗ്യത്തിനു കാരണം?.

ശൈക്ക ലുബ്നയുടെ പർദ്ദയണിഞ്ഞു തന്നെയുള്ള ആ
ഐ.ടി കുതിപ്പുകള്‍ വായിച്ചറിഞ്ഞതു ഞാൻ മറക്കുകയാണ്‌.
അധികാരത്തിന്റെ അറബിക്കസേരയിലിരിക്കാനവര്‍ക്കു
കറുത്ത പര്‍ദ്ദ തടസ്സമായില്ലങ്കിലും.

മുൻപ്‌ എഴുതിയതും വായിച്ചവരും എന്നെ വേട്ടയാടുമ്പോൾ
പൊതുവഴിയിൽ പർദ്ദ എനിക്കഭയമാകുന്നുവെന്നു
സുരയ്യയാവുന്നതിന്റെ പത്തുകൊല്ലം മുൻപെഴുതിയ
മാധവിക്കുട്ടിയെ ഞാൻ മറക്കുകയാണ്‌.

ആട ആഡംബരത്തിനുടുക്കാനല്ല ,
ശരീരസംരക്ഷണത്തിനും കൂടിയാണെന്നു
പഠിപ്പിച്ച കല്യാണിടീച്ചറെ ഞാൻ മറക്കുകയാണ്‌!.
വസ്ത്രധര്‍മ്മം മറന്ന മോഡേണാവാനതു വേണമത്രേ!

വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനനോടു ഞാൻ ക്ഷമിക്കാം.
എന്തെന്നാൽ നിന്നിലെ കണ്ണില്‍ കാമകൌതുകമുണ്ടായിരുന്നു.
കൗരവസഭയിൽ ചുണ്ടു നനച്ചതു കാണാനിരുന്ന സകലര്‍ക്കും.
എന്നാല്‍ ചൂതിനു പത്നിയെ വെച്ചു കളിച്ച സ്വന്തം അഞ്ചിനോ?

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കാത്ത!
പർദ്ദക്കാരുമിന്നാരേയും മതം കൊലക്കു വിധിച്ചിട്ടില്ലെന്നു
മനസ്സിലാക്കാൻ മാത്രം ബുദ്ധിവളരാത്ത
‘ന്റെ‘ സ്വന്തം അംഗനകളോടുമാണീ അമർഷം.

ചിതയിലിട്ട രൂപ്, പ്രാണനെടുത്ത നേദാ, ശിരമുണ്ഡനം ചെയ്ത കന്യ.......!
വാവിട്ട പെണ്ണിന്റെ ഉള്ളൊന്നുമീ ഫെന്മിനിസ്റ്റുകള്‍ ഇന്നേവരേ കണ്ടില്ല.
അറിഞ്ഞിട്ടും അറിയാതെ പക പര്‍ദ്ദക്കു നേരെ മാത്രം!
കൊലപാതകത്തിനു “കത്തി”യെ അറസ്റ്റു ചെയ്തണമെന്ന പോലെ!

ഫെമിനിസത്തിന്റെ മെഡലു കിട്ടാൻ ഇഷ്ടപ്പെട്ട വസ്തം ചീന്തി,
ആണിനൊരു കാഴച്ചക്കണിയായി, മോഡലായ്‌ നിൽക്കാൻ,
ബ്ലോഗിലാരൊക്കെ എഴുതി നിറച്ചാലും, ആ വഴിക്കു ഞാനില്ല.
ഞാനിത്തരം ഫെമിനിസ്റ്റല്ല. ഹ്യൂമനിസ്റ്റെന്നെന്നെ വിളിച്ചോളൂ..

പർദ്ദയുടെ പിറകെ കൂടിയ പെണ്ണേ പേടിക്കണം നിന്നെയും !.
ഹോർമ്മോണിന്റെ തുലാസൊന്നപ്പുറം ചാഞ്ഞാൽ
അറിയാം നീയുമൊരവനല്ലേ!