Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Tuesday, July 07, 2009

പര്‍ദ്ദ



ർദ്ദയാണത്രേ പെണ്ണിന്റെ അസ്വാതന്ത്യം?
പർദ്ദയാണത്രേ ആഗോളതാപനത്തിനുത്തരവാദി?
പർദ്ദയാണത്രേ സ്ത്രീ മോചനത്തിനെതിര്?
പർദ്ദയാണത്രേ അനാരോഗ്യത്തിനു കാരണം?.

ശൈക്ക ലുബ്നയുടെ പർദ്ദയണിഞ്ഞു തന്നെയുള്ള ആ
ഐ.ടി കുതിപ്പുകള്‍ വായിച്ചറിഞ്ഞതു ഞാൻ മറക്കുകയാണ്‌.
അധികാരത്തിന്റെ അറബിക്കസേരയിലിരിക്കാനവര്‍ക്കു
കറുത്ത പര്‍ദ്ദ തടസ്സമായില്ലങ്കിലും.

മുൻപ്‌ എഴുതിയതും വായിച്ചവരും എന്നെ വേട്ടയാടുമ്പോൾ
പൊതുവഴിയിൽ പർദ്ദ എനിക്കഭയമാകുന്നുവെന്നു
സുരയ്യയാവുന്നതിന്റെ പത്തുകൊല്ലം മുൻപെഴുതിയ
മാധവിക്കുട്ടിയെ ഞാൻ മറക്കുകയാണ്‌.

ആട ആഡംബരത്തിനുടുക്കാനല്ല ,
ശരീരസംരക്ഷണത്തിനും കൂടിയാണെന്നു
പഠിപ്പിച്ച കല്യാണിടീച്ചറെ ഞാൻ മറക്കുകയാണ്‌!.
വസ്ത്രധര്‍മ്മം മറന്ന മോഡേണാവാനതു വേണമത്രേ!

വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനനോടു ഞാൻ ക്ഷമിക്കാം.
എന്തെന്നാൽ നിന്നിലെ കണ്ണില്‍ കാമകൌതുകമുണ്ടായിരുന്നു.
കൗരവസഭയിൽ ചുണ്ടു നനച്ചതു കാണാനിരുന്ന സകലര്‍ക്കും.
എന്നാല്‍ ചൂതിനു പത്നിയെ വെച്ചു കളിച്ച സ്വന്തം അഞ്ചിനോ?

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കാത്ത!
പർദ്ദക്കാരുമിന്നാരേയും മതം കൊലക്കു വിധിച്ചിട്ടില്ലെന്നു
മനസ്സിലാക്കാൻ മാത്രം ബുദ്ധിവളരാത്ത
‘ന്റെ‘ സ്വന്തം അംഗനകളോടുമാണീ അമർഷം.

ചിതയിലിട്ട രൂപ്, പ്രാണനെടുത്ത നേദാ, ശിരമുണ്ഡനം ചെയ്ത കന്യ.......!
വാവിട്ട പെണ്ണിന്റെ ഉള്ളൊന്നുമീ ഫെന്മിനിസ്റ്റുകള്‍ ഇന്നേവരേ കണ്ടില്ല.
അറിഞ്ഞിട്ടും അറിയാതെ പക പര്‍ദ്ദക്കു നേരെ മാത്രം!
കൊലപാതകത്തിനു “കത്തി”യെ അറസ്റ്റു ചെയ്തണമെന്ന പോലെ!

ഫെമിനിസത്തിന്റെ മെഡലു കിട്ടാൻ ഇഷ്ടപ്പെട്ട വസ്തം ചീന്തി,
ആണിനൊരു കാഴച്ചക്കണിയായി, മോഡലായ്‌ നിൽക്കാൻ,
ബ്ലോഗിലാരൊക്കെ എഴുതി നിറച്ചാലും, ആ വഴിക്കു ഞാനില്ല.
ഞാനിത്തരം ഫെമിനിസ്റ്റല്ല. ഹ്യൂമനിസ്റ്റെന്നെന്നെ വിളിച്ചോളൂ..

പർദ്ദയുടെ പിറകെ കൂടിയ പെണ്ണേ പേടിക്കണം നിന്നെയും !.
ഹോർമ്മോണിന്റെ തുലാസൊന്നപ്പുറം ചാഞ്ഞാൽ
അറിയാം നീയുമൊരവനല്ലേ!

Wednesday, June 17, 2009

തള്ളയെ തള്ളിപ്പറയുന്നവർ

"ഇവളെപ്പോഴാ ഓളെ തള്ളനെ മാറ്റിയത്‌?".

മുത്തുമ്മന്റെ അമർഷം നിറഞ്ഞ ശകാരം കേട്ടപ്പോഴാണു ഞാൻ ടി.വി.യിലേക്കു പാളി നോക്കിയത്‌.
ഒരു ഹെയർ ഓയലിന്റെ പരസ്യമാണ്‌.
എപ്പോഴും സ്മാര്‍ട്ടായി നടക്കൂ എന്നു പറയുന്ന പ്രശസ്തയായ ഒരു നടി. തന്റെ സമൃദ്ധമായ മുടിയുടെ രഹസ്യം ഒരു ഹെയർ ഓയലാണെന്നും മുടി മുറിക്കേണ്ടി വരുമെന്നതിനാൽ സിനിമയിലേക്കു വിടാൻ ആദ്യം അമ്മ സമ്മതിച്ചില്ലന്നും പിന്നെ ആ ഹെയർ ഓയൽ ഉണ്ടായിരുന്നതിനാൽ അമ്മ സിനിമാഭിനയത്തിനു വിട്ടു എന്നും പറയുന്ന ഒരു പരസ്യം.
ഞാനും ആ പരസ്യം പലതവണ കണ്ടതാണ്‌. അപ്പോഴൊക്കെ എനിക്കും ഇതു പച്ചക്കള്ളമല്ലേ! എന്ന തോന്നലാണുണ്ടായത്‌. അതോടെ ആ കമ്പനിയെക്കുറിച്ചുള്ള വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരുന്നൂ.
കാരണം അതിൽ കാണിക്കുന്ന അമ്മ, ശരിക്കും നടിയുടെ അമ്മ അല്ല എന്നു കേരളത്തിലെ കൊച്ചുകുട്ടികൾക്ക് കൂടി അറിയും.
അതോടെ ആ പരസ്യം ഒരു നുണയാണ്‌ എന്ന ബോധമാണു ആദ്യമേ മനസ്സിൽ വരുന്നത്‌. അതിനാൽ ആ ഉൽപന്നത്തിന്റെയും അതുണ്ടാക്കുന്ന കമ്പനിയുടേയും വിശ്വാസ്യത നെഗറ്റീവായാൽ സമാന്യജനത്തിനെ കുറ്റം പറയാമോ?
പ്രത്യേകിച്ചു മുഖ്യ ഉപഭോക്താക്കളായ സ്തീ ജനങ്ങളെ!

പരസ്യക്ലിപ്പുകൾ അഭിനയമല്ല, ജീവിതത്തിൽ നിന്നുള്ള ഒരേടാണ്‌ എന്ന പ്രതീതിയാണുണ്ടാക്കേണ്ടത്‌.
മുൻപറഞ്ഞ പരസ്യത്തിൽ സിനിമാലോകത്തേക്കു പ്രവേശിക്കുക എന്ന ആ നടിയുടെ ജീവിതത്തിലെ ഒരു റിയ്ല് സംഭവവും കച്ചവട ലാക്കോടെ അതു പുനരാവിഷകരിക്കുകയെന്ന തീമിൽ അമ്മയെ കാണിച്ചപ്പോൾ നടത്തിയ സ്പഷ്ടമായ ആൾമാറാട്ടവും
മോരും മുതിരയും പോലെ വേറിട്ടു കിടക്കുന്നതിനാലാണു ഇതു അരോചകമാവുന്നത്‌.

ഇന്നു മാർക്കറ്റിലിറക്കുന്ന ഒരുൽപന്നത്തിനു വർഷങ്ങളായി നമുക്കു സുപരിചിതമായ ഒരു സെലിബ്രറ്റിയുടെ മുഖം കാണിച്ചു "ഇവരുടെ സൗന്ദര്യത്തിന്റെ രഹസ്യം" എന്നു പരസ്യം ചെയ്യുന്ന വിഡ്ഡിത്തം കണ്ടു പലപ്പോഴും രോഷം കൊണ്ടിട്ടുണ്ട്‌.
അങ്ങനെ പലരിലും രൂപം കൊള്ളുന്ന രോഷം തന്നെയായിരിക്കും ആ പ്രൊഡക്ടിന്റെ വിപണന പരാജയത്തിനു കാരണവും.

"സി.എഫ്‌.എൽ. ലാമ്പു വാങ്ങി സേവിംഗ്‌ ഡപ്പോസിറ്റു തുടങ്ങൂ".
"മണ്ണുണ്ണി.....ഇപ്പോൾ..പൊന്നുണ്ണിയായില്ലേ!" എന്ന ഒരു പരസ്യമുണ്ട്‌.

മലയാള ചലചിത്ര രംഗത്തെ പ്രശസ്ത നടനാണു പരസ്യത്തിൽ.
ആൾകൂട്ടത്തിനിടയിൽ ഒരു കടയിൽ വന്നു സി.എഫ്‌.എൽ. ലാമ്പു വാങ്ങുന്ന രംഗം പരസ്യത്തിനായി ഷൂട്ടു ചെയ്തപ്പോൾ അതിൽ ആ നടനില്ലന്നും ഒരു ഡ്യൂപ്പിനെ വെച്ചെടുത്താണെന്നും പിന്നെ ആ നടന്റെ തലമാത്രം ഡ്യൂപ്പിന്റെ ഉടലിനു മുകളിൽ എഡിറ്റു ചെയ്തു കയറ്റിയതാണെന്നും ഇത്തിരി ശ്രദ്ധിച്ചു നോക്കിയാൽ (സംഭാഷണ മധ്യേ, ഉടലിന്റെ ശരീരഭാഷ നിരീക്ഷിച്ചാൽ)എല്ലാവർക്കും മനസ്സിലാവും.

കുട്ടികള്‍ക്കു പോലും ഇതു വ്യക്തമാകും.
ഇവിടെ കമ്പനിയോടോ അവരുടെ പ്രൊഡക്റ്റിനോടോ വിശ്വാസക്കുറവു വന്നില്ല. മറിച്ചു ആ നടനോടു തോന്നി, കൂടാതെ അവിദഗ്ദമായി അതു വീഡിയോ എഡിറ്റു ചെയ്ത പരസ്യ ഡിസൈനറുടെ കഴിവിനോടും.

ഡയലോഗു പറയുന്ന മുഖം മാത്രം സൗകര്യമുള്ളിടത്തിരുന്നു ഷൂട്ടു ചെയ്തു,
ക്രൗഡിനിടയിലെ രംഗങ്ങൾ ഡ്യൂപ്പിനെ വെച്ചെടുത്തു പിന്നെ തല തിരുകിക്കയറ്റുന്ന രീതി സിനിമയിലായാലതു ജനം ക്ഷമിക്കും. പക്ഷെ പരസ്യത്തിലായാലതു വിദഗ്ദമായി ചെയ്തില്ലെങ്കിൽ വിഷമിക്കുന്നതു ആ നടൻ മാത്രമായിരിക്കില്ല. ഉൽപന്നം കൂടിയായിരിക്കും.

ഇവിടെ സി.എഫ്‌.എൽ ലാമ്പുകൾ ഒരു സേവിംഗ്‌ ഡപ്പോസിറ്റുകളാണെന്ന വസ്തുത വീട്ടമ്മമ്മാർക്കു നന്നായി അറിയാവുന്നതിനാൽ അതിന്റെ വില പോവില്ല.
( മറിച്ചു അഭിനേതാവിന്റെ മാത്രംവില പോകും).

പ്രശസ്തരുടെ സൽപ്പേരു വിപണനത്തിനുപയോഗിക്കുന്ന സ്ഥപനങ്ങൾ ധാരാളമായിരിക്കുന്നു. ബ്രാൻഡ്‌ അംബാസെഡരെന്നും സെലിബ്രറ്റി സ്പോൺസരെന്നെക്കെയുള്ള നാമത്തിൽ അവരുടെ ഗുഡ്‌വിൽ നമുക്കു വിറ്റു കാശാക്കുമ്പോൾ ഓർക്കുക ചതിക്കുഴികൾ!
( സെലിബ്രറ്റികള്‍).
ഞങ്ങള്‍ ഉപഭോക്താക്കളെ അങ്ങനെ എളുപ്പം പറ്റിക്കാനാവില്ല.

21444